News

മസ്തിഷ്‌കാഘാതം; നടൻ മിഥുൻ ചക്രബർത്തി ആശുപത്രിയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

നടനും രാഷ്ട്രീയക്കാരനുമായ മിഥുൻ ചക്രബർത്തിയെ (73) ശനിയാഴ്ച രാവിലെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ അപ്പോളോ മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് നടൻ ചികിത്സയിലുള്ളത്. ആശുപത്രി അധികൃതർ പറയുന്നത് തലച്ചോറിൽ അസ്കിമിക് സെറിബ്രോവാസ്കുലർ ആക്‌സിഡൻ്റ് (സ്ട്രോക്ക്) ഉണ്ടായെന്നാണ്.

വലത് ഭാഗത്തെ കൈകാലുകള്‍ക്ക് തളർച്ച നേരിട്ട രീതിയിലാണ് മിഥുനെ ആശുപത്രിയിൽ എത്തിച്ചത്. ആവശ്യമായ പരിശോധനകളും മസ്തിഷ്കത്തിൻ്റെ എംആർഐ ഉൾപ്പെടെയുള്ള റേഡിയോളജി പരിശോധനകളും നടത്തിയ ശേഷം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ മിഥുനെ ഐസിയുവിൽ നിന്ന് ക്യാബിനിലേക്ക് മാറ്റി.

പൂർണ ബോധത്തോടെയാണ് ഉള്ളതെന്നും ഭക്ഷണത്തോടും മരുന്നിനോടും പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി പത്ര കുറിപ്പില്‍ പറയുന്നു. കൂടുതല്‍ നിരീക്ഷണം ആവശ്യമാണ്. ഒരു ന്യൂറോ ഫിസിഷ്യൻ, കാർഡിയോളജിസ്റ്റ്, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് എന്നിവരുൾപ്പെടെയുള്ള ഡോക്ടർമാരുടെ ഒരു സംഘമാണ് അദ്ദേഹത്തെ ചികിൽസിക്കുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ സജീവമാണ് മിഥുന്‍ ചക്രബര്‍ത്തി. ദേശീയ അവാർഡുകൾ ഉൾപ്പെടെ ഈ വർഷത്തെ പത്മഭൂഷൺ പുരസ്‌കാരം വരെ നേടിയിട്ടുണ്ട്. കഴിഞ്ഞ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് മിഥുന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT