News

റിലീസിന് മുൻപും മമ്മൂക്ക പവർ; റെക്കോർഡ് തുടക്കമിട്ട് 'ഭ്രമയു​ഗം' പ്രീ- സെയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

രാഹുൽ സദാശിവൻ സംവിധാനത്തിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു. എല്ലാ തിയേറ്ററുകളിലും മികച്ച ബുക്കിം​ഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതുവരെ 10000ലേറെ ടിക്കറ്റുകൾ വിറ്റു കഴിഞ്ഞതായി ഭ്രമയു​ഗത്തിന്റെ ഔദ്യോ​ഗിക പേജ് വഴി അറിയിച്ചിട്ടുണ്ട്. ബുക്കിം​ഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുള്ളിലാണ് പതിനായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയിരിക്കുന്നത്.

യുഎഇയിലെ വോക്‌സ് സിനിമാസിൽ ഭ്രമയു​ഗത്തിന്റെ 600ലധികം ടിക്കറ്റുകൾ ഇതിനകം വിറ്റുപോയിട്ടുണ്ട്. പത്ത് യുറോപ് രാജ്യങ്ങളിലാണ് ഭ്രമയു​ഗത്തിന്റെ സ്ട്രീമിം​ഗ് നടക്കുക. ഒപ്പം യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ആറ് ജിസിസി രാജ്യങ്ങളിലും ഭ്രമയു​ഗം റിലീസ് ചെയ്യും. കേരളത്തിൽ ഇനിയും ചില തിയേറ്ററുകൾ ബുക്കിം​ഗ് ആരംഭിക്കാൻ ബാക്കിയുണ്ട്.

ഫെബ്രുവരി 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.ചിത്രത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT