News

'പരീക്ഷണം നടത്തുമ്പോൾ വഴിയിൽ ഉപേക്ഷിച്ച് പോകരുത്'; ഭ്രമയുഗത്തെക്കുറിച്ച് പറഞ്ഞ് മമ്മൂട്ടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: താൻ സിനിമയിൽ പരീക്ഷണം നടത്തുമ്പോൾ ഉപേക്ഷിച്ച് പോകരുതെന്ന് നടൻ മമ്മൂട്ടി. സിനിമയിലേക്ക് വന്നപ്പോൾ ഇപ്പോൾ കാണുന്നത് ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നതെന്നും കിട്ടിയതെല്ലാം ബോണസ് ആയിരുന്നുവെന്നും നടൻ പറഞ്ഞു. 'ഭ്രമയുഗം' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ്സ് മീറ്റിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

'സിനിമയിലേക്ക് വന്നപ്പോൾ ഇപ്പോൾ കാണുന്നതൊന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നത്. സിനിമയിൽ ഞാൻ പ്രതീക്ഷിച്ചതു സിനിമ മാത്രമാണ്. ബാക്കി കിട്ടിയതെല്ലാം ബോണസ് ആണ്. പക്ഷെ ഒരു കാര്യം നിങ്ങളോട് പറയാനുണ്ട്. എന്നും നിങ്ങൾ കൂടെയുണ്ടാകണം. വഴിയിൽ ഉപേക്ഷിച്ചു പോകരുത്.', മമ്മൂട്ടി പറഞ്ഞു. ചിത്രത്തിന്‍റെ കഥ തന്നെയാണ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് ആകർഷിച്ചതെന്നും ബ്ലാക് വൈറ്റില്‍ സിനിമ എന്ന് പറഞ്ഞത് അദ്ദേഹത്തെ മനസിലാക്കാനായി സാമ്പിൾ ഷൂട്ട് നടത്തിയെന്നും സംവിധായകൻ രാഹുൽ സദാശിവൻ പറഞ്ഞു.

അബുദബിയിൽ ആയിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടത്തിയത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. പ്രീ ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് ഇതുവരെ 10000ലേറെ ടിക്കറ്റുകൾ വിറ്റു കഴിഞ്ഞതായി ഭ്രമയു​ഗത്തിന്റെ ഔദ്യോ​ഗിക പേജ് വഴി അറിയിച്ചിട്ടുണ്ട്. ബുക്കിം​ഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുള്ളിലാണ് പതിനായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയത്.

ഫെബ്രുവരി 15നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഭാഷണം രചിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

SCROLL FOR NEXT