News

'ഇനി കുഞ്ചമണ്‍ പോറ്റിയല്ല'; ചിത്രത്തിലെ മമ്മൂട്ടിയുടെ പേര് മാറ്റാനൊരുങ്ങി 'ഭ്രമയു​ഗം' നിർമാതാക്കൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: 'ഭ്രമയുഗം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ കോടതിയില്‍. 'കൊടുമോൺ പോറ്റി' എന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന പുതിയ പേര്. ഈ വിഷയത്തിൽ നാളെ മറുപടി നൽകാൻ സെൻസർ ബോർഡിനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ നിർദേശിച്ചിട്ടുണ്ട്. കുഞ്ചമണ്‍ പോറ്റി എന്ന പേരിനെ ചൊല്ലി കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലം ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് നടപടി.

ഇന്ന് ചിത്രത്തിന്റെ പ്രസ്സ് മീറ്റ് കൊച്ചിയിൽ നടന്നിരുന്നു. പതിവുപോലെ മമ്മൂട്ടി ഇന്നും സൂപ്പർ ലുക്കിലാണ് മാധ്യമങ്ങളെ കാണാൻ എത്തിയത്. അബുദബിയിൽ ആയിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടത്തിയത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. പ്രീ ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് ഇതുവരെ 10000ലേറെ ടിക്കറ്റുകൾ വിറ്റു കഴിഞ്ഞതായി ഭ്രമയു​ഗത്തിന്റെ ഔദ്യോ​ഗിക പേജ് വഴി അറിയിച്ചിട്ടുണ്ട്. ബുക്കിം​ഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുള്ളിലാണ് പതിനായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയത്.

ഫെബ്രുവരി 15നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT