News

'പ്രേമലു' ബോക്സ് ഓഫീസിൽ കിടുലു; 11-ാം ദിവസം ബോക്‌സ് ഓഫീസില്‍ 40 കോടി കടന്ന് ചിത്രം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഗിരീഷ് എ ഡി സംവിധാനത്തിൽ യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ 'പ്രേമലു' ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനുമായി മുന്നേറുന്നു. 11-ാം ദിവസം കഴിയുമ്പോൾ ചിത്രം 40 കോടിയിലധികം രൂപയാണ് ആഗോള തലത്തിൽ നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ ചിത്രം 50 കോടി ക്ലബിൽ ഇടപിടിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.

ഗിരീഷിന്റെ ആദ്യ ചിത്രമായ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രവും ഇതുപോലെ മികച്ച കളക്ഷൻ നേടിയ ചിത്രമായിരുന്നു. 'ഇയാൾ ചരിത്രം അവർത്തിക്കുവാണല്ലോ', 'പിള്ളേർ ബോക്സ് ഓഫീസ് തൂക്കിയടിക്കുന്നു', എന്നിങ്ങനെയാണ് നീളുന്ന കമെന്റുകളാണ് സോഷ്യൽ മീഡിയയിൽ. പ്രേമലുവിനറെ നേട്ടം മലയാളക്കരയെ അമ്പരപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്ന് 22.36 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഞായറാഴ്‍ച കേരളത്തില്‍ നിന്ന് 3.52 കോടി രൂപയും പ്രേമലു നേടി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നസ്ലിനും മമത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമ്മിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT