News

റിലീസിന് മുൻപേ പണം വാരി 'കല്‍ക്കി 2898 എഡി'; തിയേറ്റര്‍ റൈറ്റ്‍സിൽ കോടി നേട്ടവുമായി പ്രഭാസ് ചിത്രം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

'ബാഹുബലി' എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായ പ്രഭാസിന്റെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. നാഗ് അശ്വിൻ എഴുതി സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എ ഡി' റിലീസിനോടടുക്കുമ്പോൾ സിനിമയുമായി ബന്ധപ്പെട്ട പുതിയ വാർത്ത അമ്പരപ്പിക്കുന്നതാണ്. കൽക്കിയുടെ തിയേറ്റർ റൈറ്റ്സ് കോടികൾക്ക് വിറ്റുപോയി എന്നാണ് റിപ്പോര്‍ട്ട്.

ഹിന്ദി പതിപ്പിന്റെ തിയേറ്റർ അവകാശം 110 കോടി രൂപയ്ക്ക് വാങ്ങി എന്നാണ് വിവരം. മെയ് ഒമ്പതിനാണ് ചിത്രം റിലീസിനെത്തുന്നത്. എന്നാൽ മെയ് 13 ന് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ റിലീസ് മാറ്റി വെയ്ക്കാൻ സാധ്യതയുള്ളതായും റിപ്പോർട്ടുകളുണ്ട്. ഇത് സിനിമയുടെ ആദ്യ ദിനങ്ങളിലെ കളക്ഷനെ ബാധിക്കുമെന്നാണ് അണിയറപ്രവർത്തകർ കണക്കുകൂട്ടുന്നത്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമിക്കുന്നത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT