News

'ദൈവം ഇല്ലാതെ ഞാൻ ജീവിച്ചു, പക്ഷേ ബന്ധങ്ങൾ ഇല്ലാതെ ജീവിക്കാനാകില്ല'; കമൽ ഹാസൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സംവിധായകൻ എന്ന റോൾ ഒന്ന് മാറ്റി പിടിച്ച് അഭിനേതാവായി ലോകേഷ് കനകരാജും നായിക ശ്രുതി ഹാസനും പ്രണയജോടികളായി എത്തിയ മ്യൂസിക് വീഡിയോ ആയിരുന്നു 'ഇനിമേൽ'. നടൻ കമൽ ഹാസൻ്റെ കമ്പനിയായ രാജ് കമൽ ഇൻ്റർനാഷ്ണലാണ് മ്യൂസിക്ക് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. കമൽ ഹാസൻ തന്നെയാണ് ​ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. സം​ഗീത സംവിധാനം ചെയ്തിരിക്കുന്നതും ​ഗാനം ആലപിച്ചി രിക്കുന്നതും നായിക ശ്രുതി ഹാസൻ തന്നെയാണ്.

ഗാനത്തിന് വരികൾ എഴുതിയതിന് പിന്നിലെ പ്രചോദനം പങ്കുവെച്ചിരിക്കുകയാണ് കമൽ ഹാസൻ. തൻ്റെ മകളുമായി നടത്തിയ ചർച്ചയിൽ, മോഡേൺ കാലത്തെ പ്രണയ ബന്ധങ്ങളെക്കുറിച്ചും ബന്ധങ്ങളോടുള്ള സമീപനത്തെ കുറിച്ചും കമൽ ഹാസൻ പറഞ്ഞു.

'ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് ചിലപ്പതികാരത്തില്‍ ഇളങ്കോവടികൾ എഴുതിയിരുന്നു, ഒരു പ്രണയം എത്ര മനോഹരമായാണ് ആരംഭിക്കുന്നത്, ഒടുവിൽ അത് എത്ര ഭയാനകമായാണ് അവസാനിക്കുന്നത് എന്ന്. ഇന്നുവരെ അത് ആവർത്തിക്കുന്ന വിഷയമാണ്. ഇനിമേൽ എന്ന ഗാനത്തിൽ അതാണ് പറയുന്നത്. കഴിഞ്ഞ 50 വർഷമായി ഞാൻ ദൈവമില്ലാതെയാണ് ജീവിച്ചത്, എന്നാൽ എനിക്ക് ബന്ധങ്ങൾ ഇല്ലാതെ കുറച്ച് മണിക്കൂറുകൾ പോലും ജീവിക്കാൻ കഴിയില്ല' എന്നും കമൽ ഹാസൻ പറഞ്ഞു.

രണ്ട് പേർ അപ്രതീക്ഷിതമായി പരിചയപ്പെടുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാകുന്നു. ആ പ്രണയം തുടര്‍ന്ന് ഇരുവരും വിവാഹത്തിലേക്ക് കടക്കാൻ തീരുമാനിക്കുന്നു. തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് മ്യൂസിക് വീഡിയോയുടെ പ്രമേയം. ഇനിമേലിൻ്റെ പ്രഖ്യാപനം വന്നത് മുതൽ തന്നെ വലിയ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ നിറഞ്ഞ് നിന്നിരുന്നത്. സംവിധാനം ദ്വാരകേഷ് പ്രഭാകറും ഛായാഗ്രഹണം ഭുവന്‍ ഗൗഡയാണ് നിർവ്വഹിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT