News

'പ്രതിഭാധനനായ ചലച്ചിത്രകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്'; ഹരികുമാറിന്റെ വിയോഗത്തിൽ മോഹൻലാൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സംവിധായകൻ ഹരികുമാറിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് മോഹൻലാൽ. പ്രതിഭാധനനായ ഒരു ചലച്ചിത്രകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ എന്നും മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

'ഹരികുമാർ സാറിൻ്റെ വിയോഗത്തിലൂടെ പ്രതിഭാധനനായ ഒരു ചലച്ചിത്രകാരനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ദേശീയ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ആ മഹാകലാകാരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ,' മോഹൻലാൽ കുറിച്ചു.

1981ല്‍ 'ആമ്പൽ പൂവ്' എന്ന ചിത്രത്തിലൂടെയാണ് ഹരികുമാർ സംവിധാന രംഗത്തേക്ക് എത്തുന്നത്. ആറ് ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. 'കാറ്റും മഴയും' എന്ന ചിത്രത്തിന് 2015 ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 2022 ൽ റിലീസ് ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. എം മുകന്ദന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രമാണ് ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ. സുരാജ് വെഞ്ഞാറമൂട് ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT