News

പുഷ്പയല്ലേ വരുന്നത് ഒന്നിനും ഒരു കുറവ് വേണ്ട; പോസ്റ്റ് പ്രൊഡക്ഷന് ഒരേ സമയം 3 യൂണിറ്റുകള്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അണിയറയിൽ ഒരുങ്ങുന്ന 'പുഷ്പ: ദ റൂളി'ന് വേണ്ടി ആരാധകർ വലിയ കാത്തിരുപ്പിലാണ്. ചിത്രത്തിലെ ആദ്യ ഗാനം അടുത്തിടെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചത്. ഒരേ സമയം മൂന്ന് യൂണിറ്റുകളിലാണ് ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യമമായ 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിഎഫ്എക്സിന്‍റെ ധാരാളിത്തമുള്ള ചിത്രത്തില്‍ അത്തരം രംഗങ്ങളുടെ പൂർണതയ്ക്കും സമയബന്ധിതമായി കാര്യങ്ങൾ വേഗത്തിൽ ചെയ്യാനുമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 15നാണ് ചിത്രത്തിന്‍റെ റിലീസ്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.

അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോർട്ടുകൾ മുൻപെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. തിയേറ്റർ കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി എന്നിവയിൽ നിന്നുള്ള വരുമാനത്തിന്റെ 33 ശതമാനവും ഇതിൽ ഉൾപ്പെടും എന്നാണ് സൂചനകൾ.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT