News

'പുഷ്പ കരിയറിൽ പ്രത്യേകിച്ച് ഒരു മാറ്റവും വരുത്തിയിട്ടില്ല, എന്റെ ജീവിതം മലയാളം സിനിമകളാണ്'; ഫഹദ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിഷു റിലീസായെത്തിയ ആക്ഷൻ കോമഡി ചിത്രം 'ആവേശത്തിന്റെ വിജയം ആസ്വദിക്കുകയാണ് നടൻ ഫഹദ് ഫാസിൽ. ഫഹദിന്റെ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന പ്രോജക്റ്റുകളിൽ ഒന്നാണ് അല്ലു അർജുനൊപ്പമുള്ള 'പുഷ്പ: ദി റൈസ്'. എസ്പി ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എന്നാൽ ഈ സിനിമ തനിക്കോ തൻ്റെ കരിയറിനോ കാര്യമായൊന്നും ചെയ്തില്ലെന്ന് ഫഹദ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറയുന്നത്.

'പുഷ്പ'യ്ക്ക് ശേഷം ആളുകൾ തന്നിൽ നിന്ന് മാജിക് പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാൽ ഇത് സുകുമാറിനോടുള്ള ശുദ്ധമായ സഹകരണവും സ്നേഹവും മാത്രമാണെന്ന് ഉറപ്പുണ്ടെന്നും ഫഹദ് പറഞ്ഞു. തൻ്റെ ജീവിതം മലയാള സിനിമയിലാണ്. 'പുഷ്പ' തൻ്റെ ജീവിതം മാറ്റുമെന്ന് കരുതുന്നില്ല. പാൻ-ഇന്ത്യയുമായി ഒരു ബന്ധവുമില്ലാത്ത ഒരു നടനാണ് താൻ. മോളിവുഡിൽ താൻ ചെയ്യുന്ന സിനിമകൾ മറ്റെവിടെയും ചെയ്യാൻ കഴിയില്ല. ഇത് പുഷ്പയുടെ സംവിധായകനായ സുകുമാറിനോടും പറഞ്ഞിട്ടുണ്ട്. തൻ്റെ സിനിമകൾ കണ്ടതിന് ശേഷം കരൺ ജോഹർ വിളിച്ച് സീനുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുമെന്നും ഫഹദ് പറഞ്ഞു. വിക്കി കൗശലും രാജ്കുമാർ റാവുവും സംസാരിച്ചിട്ടുണ്ട്. അതിനാൽ ഈ ബന്ധം പാൻ-ഇന്ത്യയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു, അത് താൻ ശരിക്കും ആസ്വദിക്കുന്നു' എന്നാണ് ഫഹദ് പറയുന്നത്.

അതേസമയം ഓഗസ്റ്റ് 15നാണ് ചിത്രത്തിന്‍റെ റിലീസ്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോർട്ടുകൾ മുൻപെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. തിയേറ്റർ കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി എന്നിവയിൽ നിന്നുള്ള വരുമാനത്തിന്റെ 33 ശതമാനവും ഇതിൽ ഉൾപ്പെടും എന്നാണ് സൂചനകൾ.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT