News

ശരിക്കും 'മലയാളി ഫ്രം ഇന്ത്യ' ആരുടെ കഥ ? തന്റെ കഥ മോഷ്ടിച്ചെന്ന് എഴുത്തുകാരൻ സാദിഖ് കാവിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡിജോ ജോസ് ആന്റണി - നിവിൻപോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രത്തിനെച്ചൊല്ലിയുള്ള വിവാദം ഒഴിയുന്നില്ല. ചിത്രത്തിന്റെ പ്രമേയം തന്റെ തിരക്കഥയായ ‘ആൽക്കെമിസ്റ്റി’ൽ നിന്ന് മോഷ്ടിച്ചതാണെന്ന് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സാദിഖ് കാവിൽ ദുബായിൽ ആരോപിച്ചു.

ഇന്ത്യ-പാക് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രമേയം, പൂച്ചയടക്കമുള്ള പ്രധാന കഥാപാത്രങ്ങൾ തുടങ്ങി ഒട്ടേറെ സന്ദർഭങ്ങൾ തന്റെ തിരക്കഥയിൽ നിന്നെടുത്തതാണ്. ‘ആൽക്കെമിസ്റ്റ്’ എന്നാണ് തന്റെ സിനിമയുടെ ആദ്യപേരെന്ന് ‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും സമ്മതിക്കുന്നുണ്ട് സാദിഖ് കാവിൽ പറഞ്ഞു.

2020 മുതൽ തന്റെ ചിത്രത്തിന്റെ അണിയറ പ്രവർത്തനം തുടങ്ങിയിരുന്നു. മാധ്യമപ്രവർത്തകൻ സനീഷ് നമ്പ്യാർ സംവിധാനം ചെയ്യാൻ തയ്യാറായിരുന്നെങ്കിലും ഡിജോ ജോസിന്റെ സിനിമയെക്കുറിച്ച് അറിഞ്ഞതോടെ പിൻമാറി. അടുത്തിടെ അന്തരിച്ച തിരക്കഥാകൃത്ത് നിസ്സാം റാവുത്തറുമായി കഥയും തിരക്കഥയും പങ്കുവെച്ചിരുന്നുവെന്നും സാദിഖ് കാവിൽ പറഞ്ഞു.

‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥയും ആശയവുമെല്ലാം തന്റേതാണെന്ന് മറ്റൊരു എഴുത്തുകാരൻ നിഷാദ് കോയ അവകാശപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. സിനിമാരംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന യുവചലച്ചിത്ര പ്രവർത്തകരെ നിരാശരാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും സാദിഖ് കാവിലിനൊപ്പമുണ്ടായിരുന്ന സംവിധായകൻ ജിബിൻ ജോസ്, ഫിറോസ് ഖാൻ എന്നിവർ അഭിപ്രായപ്പെട്ടു.

നേരത്തെ ചിത്രത്തിന്റെ തിരക്കഥ തന്‍റെതാണെന്ന് അവകാശപ്പെട്ട് നിഷാദ് കോയ രംഗത്തെത്തിയിരുന്നു. എന്നാൽ മലയാളി ഫ്രം ഇന്ത്യയുടെ സംവിധായകൻ ഡിജോ പറഞ്ഞത് താൻ ആരുടേയും തിരക്കഥ മോഷ്ട്ടിച്ചല്ല സിനിമ ചെയ്തതെന്നാണ്. പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അടക്കം സംവിധായകന് പിന്തുണ അറിയിച്ച് രംഗത്തിയിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT