News

ആസിഫ് അപ്പോഴേ ഇമോഷണലായിരുന്നു, കയ്യീന്ന് പോയെന്ന് മനസിലായപ്പോഴാണ് ഓടി കാറിൽ കയറിയത്: ജിസ് ജോയ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആസിഫ് അലി, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം തലവൻ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. റിലീസ് ദിനത്തിൽ പ്രേക്ഷക പ്രതികരണങ്ങൾ കണ്ട ആസിഫ് അലി വികാരാധീനനായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ നിമിഷത്തിന്റെ ഓർമ്മകൾ റിപ്പോർട്ടറുമായി പങ്കുവെക്കുകയാണ് ജിസ് ജോയ്.

'ആസിഫ് വാപ്പച്ചിക്കും ഉമ്മച്ചിക്കുമൊപ്പം ഇതുവരെ തന്റെ ഒരു സിനിമയും ഫസ്റ്റ് ഷോ കണ്ടിട്ടില്ല. ആസിഫിന്റെ എല്ലാ പടങ്ങളും ഫസ്റ്റ് ഷോ കാണാൻ കൂടെ പോകുന്നത് ഞാനാണ്. ആസിഫിന് നല്ല ടെൻഷനായിരുന്നു. തലേദിവസം ആസിഫിന്റെ ഭാര്യ എന്നോട് വാപ്പച്ചിയും ഉമ്മച്ചിയും വരുന്ന കാര്യം പറഞ്ഞു. അതുവരെ എനിക്ക് ഒരു ടെൻഷനുമില്ലായിരുന്നെങ്കിൽ ആ നിമിഷം തൊട്ട് ആകെ ടെൻഷനായി. സാധാരണ അവന്റെ തൊട്ടടുത്ത സീറ്റിലിരുന്നാണ് ഞാൻ സിനിമ കാണുന്നതെങ്കിൽ ഈ പ്രാവശ്യം ഞാൻ ആ പരിസരത്തേക്ക് പോയിട്ടില്ല,'

'സിനിമയുടെ ക്ലൈമാക്സിൽ പ്രേക്ഷകരെല്ലാം കയയടിക്കുമ്പോൾ ഞാൻ തിരിഞ്ഞു നോക്കി. അപ്പോൾ ഉമ്മ അവനെ കെട്ടിപ്പിടിച്ച് ചെവിയിൽ എന്തോ പറയുന്നു. അതൊരു ഭയങ്കര സീനായിരുന്നു. ആസിഫ് അപ്പോഴേ ഇമോഷണലായിരുന്നു. അതിന്റെ അവസാനം കാറിനടുത്തേക്ക് മീഡിയ വന്നപ്പോഴാണ് അവന്റെ കയ്യീന്ന് പോയത്. കയ്യീന്ന് പോയെന്ന് മനസിലായപ്പോഴാണ് ഓടി കാറിൽ കയറിയത്. ആസിഫ് ഭയങ്കര ഇമോഷണലാണ്. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കണ്ണുനിറയും. അത് ഒളിപ്പിച്ചുവയ്ക്കാൻ പറ്റില്ല,' എന്ന് ജിസ് ജോയ് പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT