News

പ്രഭാസ് ചിത്രം 'കൽക്കി 2898 എ ഡി'; 'ഭുജി ആൻഡ്‌ ഭൈരവ' ഗ്ലിംപ്സ് മെയ് 30ന്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'കൽക്കി 2898 എഡി'യുടെ ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ് പുറത്ത്. റിലീസിന് മുൻപ് തന്നെ ചരിത്രങ്ങള്‍ സൃഷ്ടിക്കുന്ന ചിത്രം പുതു ചരിത്രം സൃഷ്ടിക്കുന്നു. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ആരംഭിക്കുകയാണ് ടീം കൽക്കി 2898 എഡി.

ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവ മെയ് 30 ന് തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. മെയ് 31 മുതൽ ആമസോണ്‍ പ്രൈം വീഡിയോയിൽ ഗ്ലിംപ്സ് വീഡിയോ പ്രദർശനം ആരംഭിക്കും. ഹൈദരാബാദ് ഐഎംബി സിനിമാസ്, സിനിപോളിസ് അന്ധേരി മുംബൈ, ഡിഎൽഎഫ് സാകേത് ഡൽഹി, ഒറിയോൺ മാൾ ഹൈദരാബാദ്, റീൽ സിനിമാസ് ദുബായ് എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിൽ ചിലത്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ചിത്രത്തിൽ ദീപിക പദുകോൺ പ്രഭാസിന്റെ നായികയായി എത്തുന്നു.

അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നു. പി ആർ ഒ - ശബരി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT