News

'മമ്മൂക്ക വീണു, സെറ്റിൽ കൂട്ടനിലവിളി'; ടർബോ ഷൂട്ടിൽ നടന്ന അപകടത്തെ കുറിച്ച് സംവിധായകൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിന്റെ ടർബോ തിയേറ്ററുകളിൽ ആഘോഷമാവുകയാണ്. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ സിനിമയുടെ ഹൈലൈറ്റ് മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ്. 73-ാം വയസ്സിൽ പ്രായത്തെ വെല്ലും വിധമാണ് സംഘട്ടന രംഗങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനം എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ ഫൈറ്റ് ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു അപകടത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ വൈശാഖ്.

ഒരു ആക്ഷന്‍ സിനിമ ചെയ്യാം എന്ന തയ്യാറെടുപ്പിലാണ് മമ്മൂട്ടി ഈ ചിത്രത്തിലേക്ക് എത്തിയതെന്ന് മൂവി വേള്‍ഡ് ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിൽ വൈശാഖ് പറ‍‍ഞ്ഞു. 'ക്ലൈമാക്സിലാണ് അപകടം നടന്നത്. 20 ദിവസത്തോളം എടുത്താണ് ടര്‍ബോ ക്ലൈമാക്സ് ഷൂട്ട് ചെയ്തത്. മമ്മൂക്ക ഒരാളെ കാലില്‍ പിടിച്ച് വലിക്കുന്ന ഒരു സീന്‍ ഉണ്ട്. അതിന് ശേഷം എഴുന്നേറ്റ് അടുത്തയാളെ കാലുകൊണ്ട് തൊഴിക്കുന്നതായിരുന്ന സീന്‍. ചവിട്ട് കിട്ടുന്ന ആള്‍ പുറകോട്ട് പോകണം. കിക്ക് ചെയ്യുമ്പോള്‍ അയാളെ നമ്മള്‍ റോപ്പില്‍ പുറകോട്ട് വലിക്കും. അപ്പോള്‍ മമ്മൂക്ക എഴുന്നേറ്റ് പോയി മറ്റേ ആളെ ചവിട്ടും ഇത്തരത്തിലാണ് സീന്‍. എന്നാല്‍ റോപ്പ് വലിക്കുമ്പോൾ ഒരാളുടെ സിംഗ് മാറിപോയി.

മമ്മൂക്ക എഴുന്നേറ്റ് വരും മുന്‍പ് തന്നെ തെറിക്കേണ്ടയാള്‍ ഡയറക്ഷന്‍ തെറ്റിവന്ന് അദ്ദേഹത്തെ ഇടിച്ചു. ഇതിൽ മമ്മൂക്ക നിയന്ത്രണം തെറ്റി തെറിച്ച് വീണു. അവിടെയുണ്ടായ ഒരു മേശയില്‍ ഇടിച്ച് മമ്മൂക്ക താഴേക്ക് വീണു. മുഴുവന്‍ സെറ്റും കൂട്ടനിലവിളി. ഞാൻ ഓടിച്ചെന്ന് മമ്മൂക്കയെ കസേരയില്‍ ഇരുത്തി. ആ സമയത്ത് സ്വന്തം കൈ വിറയ്ക്കുന്നത് പോലെ തോന്നിയെന്ന് വൈശാഖ് പറയുന്നു. ഫൈറ്റ് മാസ്റ്റര്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നിലത്തിരുന്ന് കരയുകയായിരുന്നു. എന്നാല്‍ മമ്മൂക്ക ഇതിനെ സാധാരണമായാണ് എടുത്തത്. എല്ലാവരെയും അദ്ദേഹം ആശ്വസിപ്പിച്ചു. ഇതൊക്കെ സംഭവിക്കുന്നതല്ലെയെന്ന് മമ്മൂക്ക' പറ‍ഞ്ഞുവെന്നും വൈശാഖ് പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT