News

ഗോളം കണ്ടു, മനോഹരമായി ക്രാഫ്റ്റ് ചെയ്ത സിനിമ: പ്രശംസിച്ച് ജീത്തു ജോസഫ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മികച്ച അഭിപ്രായങ്ങൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുന്ന 'ഗോളം' സിനിമയെ പ്രശംസിച്ച് സംവിധായകൻ ജീത്തു ജോസഫ്. മനോഹരമായി ക്രാഫ്റ്റ് ചെയ്‌ത സിനിമയാണ് ഗോളമെന്നും തിയേറ്ററിൽ മിസ് ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ചെറിയ പോരായ്മകള്‍ അവഗണിച്ച് സിനിമയോട് അണിയറപ്രവർത്തകരുടെ പ്രയത്നത്തെ അഭിനന്ദിക്കുവാനും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

നേരത്തെ സംവിധായകൻ എം പത്മകുമാറും ഗോളത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ പിടിച്ചിരുത്താൻ ഗോളം എന്ന സിനിമയ്ക്ക് സാധിച്ചിട്ടുണ്ട് എന്നും മികച്ച ചിത്രമാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകൻ ഗോളം കണ്ട അനുഭവം പങ്കുവെച്ചത്. ചിത്രത്തിന്റെ ഭാഗമായ പുതുമുഖങ്ങളെയും എം പത്മകുമാർ പ്രശംസിച്ചു.

മികച്ച തിയേറ്റർ അനുഭവം നൽകുന്ന ഡീസൻ്റ് ത്രില്ലറെന്നാണ് 'ഗോള'ത്തെ പ്രേക്ഷകർ അടയാളപ്പെടുത്തുന്നത്. നവാഗതനായ സംജാദ് സംവിധാനം ചെയ്ത സിനിമയിൽ രഞ്ജിത്ത് സജീവാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്നി, സണ്ണി വെയ്ൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാറാണ്.

ഹഥ്റാസ്: 'ആൾദൈവ'ത്തിന്റെ പേരിൽ കേസില്ല,ആളെ കാണാനുമില്ല! എല്ലാം സംഘാടകരുടെ തലയിൽ കെട്ടിവെച്ച് പൊലീസ്

സ്വകാര്യ മാനേജ്മെന്റുകൾക്ക് വഴങ്ങി സർക്കാർ; ജനറൽ നേഴ്സിങ്ങ് ഫീസ് മൂന്നിരട്ടി കൂട്ടാൻ നീക്കം

പുതിയ ഉയരം കുറിച്ച്‌ ഓഹരി വിപണി; ആദ്യമായി 80000 പോയിന്റ് കടന്ന് സെന്‍സെക്സ്

മാന്നാറിലെ യുവതിയുടെ കൊലപാതകം; അമ്മ ജീവനോടെയുണ്ടെന്ന് മകൻ, വൈകാരിക പ്രതികരണമെന്ന് പൊലീസ്

കോണ്‍ഗ്രസില്‍ പുതിയ സമവാക്യം, സുധാകരനുമായി കൈകോർക്കാൻ മുരളീധരൻ?; സതീശനെയും ചെന്നിത്തലയെയും തഴഞ്ഞു

SCROLL FOR NEXT