News

'ഭയങ്കരം തന്നെ'; വിജയ് സേതുപതിയുടെ 'മാഹരാജ'യ്ക്ക് അഭിനന്ദനങ്ങളുമായി ലോകേഷ് കനകരാജ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മഹാരാജ സിനിമയ്ക്ക് അഭിനന്ദനങ്ങളുമായി സംവിധായകൻ ലോകേഷ് കനകരാജ്. സിനിമയ്ക്ക് എല്ലാ കോണിൽ നിന്നും മികച്ച അഭിപ്രായമാണ് റിലീസിന് ശേഷം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് വിജയ് സേതുപതിയെയും മഹാരാജയുടെ മറ്റ് മുഴുവൻ ടീമിനെയും അഭിനന്ദിച്ചുകൊണ്ട് ലോകേഷ് എത്തിയിരിക്കുന്നത്.

മഹാരാജയ്ക്ക് എല്ലായിടത്തും മികച്ച അഭിപ്രായമാണ്. വിജയ് സേതുപതിയുടെ 50-ാം ചിത്രത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുക. നിങ്ങളുടെ വിജയത്തിൽ വലിയ സന്തോഷം. നിഥിലൻ അണ്ണാ... (സംവിധായകൻ) നിങ്ങൾ അണിഞ്ഞ കിരീടത്തിന് ഒരു പൊൻതൂവൽ കൂടി. ഫിലോമിൻ രാജ് (എഡിറ്റർ) , അനുരാഗ് കശ്യപ്, നിങ്ങൾ ഭയങ്കരം തന്നെ സർ. ബ്രോസ് ജഗദീഷ് പളനിസാമി, സുധൻ സുന്ദരം എന്നിവർക്കും മഹാരാജയിലെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത് ചിത്രം പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് നിർമ്മിക്കുന്നത്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ഛായാഗ്രാഹകൻ ദിനേശ് പുരുഷോത്തമൻ, സംഗീതസംവിധായകൻ അജനീഷ് ലോക്നാഥ്, എഡിറ്റർ ഫിലോമിൻ രാജ് എന്നിവരടങ്ങുന്നതാണ് ചിത്രത്തിൻ്റെ ടെകിനിക്കൽ സംഘം. ചിത്രത്തിന്റെ തിരക്കഥയ്ക്ക് മുതൽ അഭിനയവും മേക്കിങ്ങും വരെ മികച്ചു നിൽക്കുന്നു എന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

'മോദി മണിപ്പൂരിലേക്ക് വരണം, ജനങ്ങളെ കേൾക്കണം'; വീണ്ടും വീണ്ടും ആവശ്യപ്പെട്ട് രാഹുൽ

തദ്ദേശ വാർഡ് വിഭജന ബില്ലിന് അനുമതി; ഗവർണർ ഒപ്പുവച്ചു

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം: നാല് സൈനികർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നതായി സൈന്യം

'തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരം'; സിപിഐ എക്‌സിക്യൂട്ടീവ്

രണ്ട് ദിവസത്തെ സന്ദർശനത്തിന് മോദി റഷ്യയിൽ; നാളെ പുടിനുമായി കൂടിക്കാഴ്ച

SCROLL FOR NEXT