News

കോടികൾ ഓഫർ, എന്നാൽ വാങ്ങിയത് അഡ്വാൻസ് തുക മാത്രം; 'മഹാരാജ'യ്ക്കായി വിജയ് സേതുപതിയുടെ പ്രതിഫലം ഇങ്ങനെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം 'മഹാരാജ' തിയേറ്ററുകളിൽ മികച്ച പ്രതികരണം സ്വന്തമാക്കിയിരിക്കുകയാണ്. ഏറെനാളായി തമിഴിൽ വലിയ റിലീസുകൾ ഇല്ലാതിരുന്നതിനാൽ തന്നെ അടുത്തയിടെ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ മികച്ച കളക്ഷൻ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്കായി നടൻ വാങ്ങിയ പ്രതിഫലമാണ് ചർച്ചയാകുന്നത്.

മഹാരാജായ്ക്കായി 20 കോടിയാണ് വിജയ് സേതുപതിക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ശമ്പളം. എന്നാല്‍ ഇത് താരം വാങ്ങിയിട്ടില്ലെന്നും അഡ്വാന്‍സ് തുക മാത്രമാണ് കൈപറ്റിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്.

അതേസമയം മഹാരാജ ഇതിനകം ഇന്ത്യയില്‍ നിന്ന് 30 കോടിയിലധികം രൂപ നേടി കഴിഞ്ഞു. നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത് ചിത്രം പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് നിർമ്മിക്കുന്നത്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ഛായാഗ്രാഹകൻ ദിനേശ് പുരുഷോത്തമൻ, സംഗീതസംവിധായകൻ അജനീഷ് ലോക്നാഥ്, എഡിറ്റർ ഫിലോമിൻ രാജ് എന്നിവരടങ്ങുന്നതാണ് ചിത്രത്തിൻ്റെ ടെകിനിക്കൽ സംഘം. ചിത്രത്തിന്റെ തിരക്കഥയ്ക്ക് മുതൽ അഭിനയവും മേക്കിങ്ങും വരെ മികച്ചു നിൽക്കുന്നു എന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

'മോദി മണിപ്പൂരിലേക്ക് വരണം, ജനങ്ങളെ കേൾക്കണം'; വീണ്ടും വീണ്ടും ആവശ്യപ്പെട്ട് രാഹുൽ

തദ്ദേശ വാർഡ് വിഭജന ബില്ലിന് അനുമതി; ഗവർണർ ഒപ്പുവച്ചു

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം: നാല് സൈനികർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നതായി സൈന്യം

'തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരം'; സിപിഐ എക്‌സിക്യൂട്ടീവ്

രണ്ട് ദിവസത്തെ സന്ദർശനത്തിന് മോദി റഷ്യയിൽ; നാളെ പുടിനുമായി കൂടിക്കാഴ്ച

SCROLL FOR NEXT