News

'എന്റെ ചിത്രമുള്ള പോസ്റ്റർ വെച്ചാൽ തിയേറ്ററിൽ ആളുകൾ കേറില്ല എന്ന് പറഞ്ഞവരുണ്ട്'; വിജയ് സേതുപതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കരിയർ ബെസ്റ്റ് പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് വിജയ് സേതുപതി നായകനായ 'മഹാരാജ' വിജയകരമായി പ്രദർശനം തുടരുകയാണ്. സിനിമയുടെ വിജയാഘോഷങ്ങള്‍ കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് നടന്നിരുന്നു. പരിപാടിക്കിടെ തന്റെ സിനിമാ കരിയറിലുണ്ടായ ഒരു അനുഭവവും താരം പങ്കുവെച്ചു.

ഞാൻ അഭിനയിച്ച ഒരു സിനിമ റിലീസ് ചെയ്ത സമയത്ത് എന്റെ പടമുള്ള പോസ്റ്റർ വെച്ചാൽ തിയേറ്ററിൽ ആളുകൾ കേറില്ല എന്ന് പറഞ്ഞവരുണ്ട്. എന്നാൽ മഹാരാജ എന്ന സിനിമ ആ സീൻ മാറ്റിയെഴുതുകയാണ്, അന്നത്തെ ആളുകളുടെ സംശയത്തിനുള്ള മറുപടികൂടിയാവുകയാണ്, വിജയ് സേതുപതി പറഞ്ഞു. ഏത് ചിത്രത്തിൻ്റെ റിലീസ് സമയത്താണ് ഈ ദുരനുഭവം ഉണ്ടായത് എന്നോ ആരാണ് അത് പറഞ്ഞത് എന്നോ താരം വെളിപ്പെടുത്തിയില്ല.

ഈയടുത്ത് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ തൻ്റെ സമീപകാല ചിത്രങ്ങളുടെ പ്രമോഷനുകൾ നടത്താതിരുന്നതിന്റെ നിരാശയും അദ്ദേഹം പങ്കുവെച്ചിരുന്നു. ഒപ്പം മഹാരാജ റിലീസിന് മുൻപ് തന്നെ ചിത്രം ശരാശരിയോ അതിന് മുകളിലോ പ്രകടനം കാഴ്ച്ചവെയ്ക്കുമെന്ന് നടൻ ആത്മവിശ്വാസം പങ്കുവെച്ചിരുന്നു.

നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ, ആഗോള ബോക്സ് ഓഫീസിൽ 50 കോടിയിലേക്ക് അടുക്കുകയാണ്. സാക്നിൽക്കിന്റെ കണക്ക് പ്രകാരം ചിത്രം ഇതുവരെ 46 കോടി പിന്നിട്ട് കഴിഞ്ഞു. ഇതിൽ 30 കോടിയും തമിഴ്നാട്ടിൽ നിന്ന് മാത്രം ലഭിച്ച കളക്ഷനാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 40 കോടിയും ചിത്രം സ്വന്തമാക്കി. ഇന്നത്തെ കണക്ക് കൂടി പുറത്തു വരുമ്പോൾ 50 കോടി പിന്നിടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസാണ് മഹാരാജയിലൂടെ കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകപക്ഷം. കൂടാതെ വാണിജ്യപരമായ നേട്ടം കൊയ്യുന്ന ആദ്യ വിജയ് സേതുപതി ചിത്രം എന്ന ഖ്യാതിയും മഹാരാജ വൈകാതെ നേടും എന്ന് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.

'മോദി മണിപ്പൂരിലേക്ക് വരണം, ജനങ്ങളെ കേൾക്കണം'; വീണ്ടും വീണ്ടും ആവശ്യപ്പെട്ട് രാഹുൽ

തദ്ദേശ വാർഡ് വിഭജന ബില്ലിന് അനുമതി; ഗവർണർ ഒപ്പുവച്ചു

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം: നാല് സൈനികർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നതായി സൈന്യം

'തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരം'; സിപിഐ എക്‌സിക്യൂട്ടീവ്

രണ്ട് ദിവസത്തെ സന്ദർശനത്തിന് മോദി റഷ്യയിൽ; നാളെ പുടിനുമായി കൂടിക്കാഴ്ച

SCROLL FOR NEXT