ഭയപ്പെടുത്താൻ 'ചിത്തിനി' വരുന്നു ; ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമെത്തുന്നത് സെപ്റ്റംബര് 27ന്

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിലുള്ള 'ചിത്തിനി' ശബ്ദവിന്യാസം കൊണ്ടും അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ കൊണ്ടും നിങ്ങളെ വിസമയിപ്പിക്കും എന്നുറപ്പാണ്

icon
dot image

അമിത് ചക്കാലക്കല്, വിനയ് ഫോര്ട്ട്, മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന 'ചിത്തിനി'യുടെ പുതിയ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രം സെപ്റ്റംബര് 27ന് ചിത്രം തിയറ്ററുകളിലെത്തും. ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിലുള്ള 'ചിത്തിനി' ശബ്ദവിന്യാസം കൊണ്ടും അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ കൊണ്ടും നിങ്ങളെ വിസമയിപ്പിക്കും എന്നുറപ്പാണ്. തീർച്ചയായും തീയറ്ററിൽ തന്നെ കണ്ട് അനുഭവിച്ചറിയേണ്ട സിനിമ, എല്ലാവരും ആദ്യ ദിവസങ്ങളിൽ തന്നെ വന്ന് കാണണമെന്നും സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയൻ റിലീസ് തീയതി പുറത്തുവിട്ട് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരു ഹൊറര് സീരീസ് ചിത്രീകരിക്കാനായി നൂല്പുഴ എന്ന സ്ഥലത്തെ പാതിരി വനത്തിലേക്ക് പോകുന്ന യുവാക്കളും അവിടെ കേസ് അന്വേഷിക്കാനായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥനുമാണ് ചിത്രത്തിന്റെ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

ജോണി ആന്റണി, ജോയ് മാത്യു,സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്, മണികണ്ഠന് ആചാരി, സുജിത്ത് ശങ്കര്, പ്രമോദ് വെളിയനാട്, രാജേഷ് ശര്മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്, കൂട്ടിക്കല് ജയചന്ദ്രന്, ജിബിന് ഗോപിനാഥ്, ജിതിന് ബാബു,ശിവ ദാമോദര്, വികാസ്, പൗളി വത്സന്, അമ്പിളി അംബാലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യപ്രകാശ്, ഹരി ശങ്കര്, കപില് കപിലന്, സന മൊയ്തുട്ടി എന്നിവരാണ് ഗായകര്. ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടന് പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്. ഛായാഗ്രഹണം-രതീഷ് റാം,എഡിറ്റിംഗ് -ജോണ്കുട്ടി, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്, കലാസംവിധാനം- സുജിത്ത് രാഘവ്.

ഈസ്റ്റ് കോസ്റ്റ് നിര്മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ചിത്തിനി. 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിനു ശേഷം കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്, സന്തോഷ് വര്മ്മ, സുരേഷ് എന്നിവരുടെ വരികള്ക്ക് യുവ സംഗീത സംവിധായകരില് ശ്രദ്ധേയനായ രഞ്ജിന് രാജ് സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നു.

എക്സിക്യുട്ടീവ് പ്രൊഡ്യൂസര്- രാജശേഖരന്. കൊറിയോഗ്രാഫി-കല മാസ്റ്റര്,സംഘട്ടനം- രാജശേഖരന്, ജി മാസ്റ്റര്,വി എഫ് എക്സ്-നിധിന് റാം സുധാകര്, സൗണ്ട് ഡിസൈന്-സച്ചിന് സുധാകരന്, സൗണ്ട് മിക്സിംഗ്-വിപിന് നായര്, പ്രൊഡക്ഷന് കണ്ട്രോളര്-രാജേഷ് തിലകം,പ്രൊഡക്ഷന് എക്സിക്യുട്ടീവ്-ഷിബു പന്തലക്കോട്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്-സുഭാഷ് ഇളമ്പല്, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്-അനൂപ് ശിവസേവന്, അസിം കോട്ടൂര്,സജു പൊറ്റയില് കട, അനൂപ്,പോസ്റ്റര് ഡിസൈനര്- കോളിന്സ് ലിയോഫില്, കാലിഗ്രാഫി-കെ പി മുരളീധരന്, സ്റ്റില്സ്- അജി മസ്കറ്റ്, പി ആര് ഓ-എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്.

To advertise here,contact us