ബോളിവുഡ് നടൻ അഭിഷേക് ബാനർജി 15 വർഷത്തെ അഭിനയ ജീവിതത്തിനോടൊപ്പം തന്നെ കാസ്റ്റിംഗ് ഡയറക്ടർ കൂടിയാണ്. മുംബൈ ആസ്ഥാനമായുള്ള കാസ്റ്റിംഗ് ഏജൻസിയായ കാസ്റ്റിംഗ് ബേയുടെ സഹ ഉടമ കൂടിയാണ് അദ്ദേഹം. സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന് കമ്പനിയിലെ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ചില കർശന നിയമങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് നടൻ ഇപ്പോൾ.
സിനിമയുമായി ബന്ധപ്പെട്ട് സെറ്റിലെ സ്ത്രീകളുമായി ഓഫീസ് പരിസരത്തിന് പുറത്ത് മീറ്റിംഗുകൾ സംഘടിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും രാത്രി വൈകി നടിമാർക്ക് സന്ദേശമയക്കുന്നത് വിലക്കിയിട്ടുണ്ടെന്നും അഭിഷേക് ബാനർജി പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രാത്രി വൈകി നടിയ്ക്ക് സന്ദേശമയച്ചതിന് ജീവനക്കാരനെതിരെ കർശന നടപടി സ്വീകരിക്കുകയും പുറത്താക്കുകയും ചെയ്തിട്ടുണ്ടെന്ന് അഭിഷേക് ബാനർജി പറഞ്ഞു. സെറ്റിന് പുറത്ത് കോഫി ഷോപ്പിൽ വെച്ചെല്ലാം നടിമാരുമായി നടത്തുന്ന കൂടിക്കാഴ്ച കർശനമായി നിരോധിച്ചിട്ടുണ്ടെന്നും സ്ത്രീകൾക്ക് സുരക്ഷിതത്വം തോന്നുന്ന ഒരു സംവിധാനം സൃഷ്ടിക്കാൻ പ്രത്യേക ശ്രദ്ധ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'കൊട്ടുകാളി' തിയേറ്ററിൽ ഇറക്കിയത് സിനിമയോട് ചെയ്ത ദ്രോഹം; സംവിധായകന് അമീർ സുല്ത്താന്
അഭിഷേക് ബാനർജിയുടെതായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം സ്ത്രീ 2 ആണ്. മികച്ച പ്രതികരണങ്ങളോടെ ചിത്രം ബോളിവുഡ് റെക്കോർഡുകൾ തിരുത്തി കുരിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ ജന എന്ന കഥാപാത്രത്തെയാണ് അഭിഷേക് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിൽ 500 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് മാത്രമായി സിനിമ 426 കോടിയാണ് നേടിയത്. ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.