രജനികാന്തിന്റെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ടി ജെ ജ്ഞാനവേലാണ് സംവിധാനം. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രജനികാന്ത് ചിത്രത്തിന്റെ ഡബ്ബിങ് ആരംഭിച്ചിരിക്കുകയാണ്. വീഡിയോ പങ്കുവെച്ചാണ് നിർമാണ കമ്പിനിയായ ലൈക്ക പ്രൊഡക്ഷൻ ആരാധകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കെണി വെച്ചാൽ ഇര വീഴണം എന്നും ചിത്രം സൂപ്പർ ഹിറ്റാകുമെന്നും വീഡിയോയിൽ രജനി പറയുന്നുണ്ട്. ഇത് ചിത്രത്തിന്മേലുള്ള ആരാധകരുടെ പ്രതീക്ഷയെ ഒന്നുകൂടി ഉയർത്തിയിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ ഡബ്ബിങ്ങിനായി മഞ്ജു വാര്യരും ഫഹദ് ഫാസിലും എത്തിയ വിവരവും അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
Kuri Vechha… Erai Vizhanum. 🦅 Superstar @rajinikanth at the dubbing session. 🎙️ Watchout VETTAIYAN 🕶️ is on the way. 🔥 Releasing on October 10th in Tamil, Telugu, Hindi & Kannada!#Vettaiyan 🕶️ @rajinikanth @SrBachchan @tjgnan @anirudhofficial @LycaProductions #Subaskaran… pic.twitter.com/BUDMuC5jeq
വര്ഷങ്ങള്ക്ക് ശേഷം രജനിയും സത്യരാജും നേർക്കുനേർ
ഒക്ടോബർ പത്തിന് റിലീസാകുന്ന വേട്ടയ്യൻ ഒരു യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ടുള്ള മുഴുനീള എന്റർടെയ്നറായിരിക്കും എന്നാണ് പുറത്തു വരുന്ന അഭ്യൂഹം. മത്രമല്ല, ഒരു പൊലീസ് ഓഫീസറായാണ് രജനികാന്ത് സിനിമയിൽ അഭിനയിക്കുന്നത്. ലൈക്ക പ്രൊഡക്ഷന് ഒരുക്കുന്ന ചിത്രത്തില് അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്.
ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. ഫേക്ക് എന്ക്കൗണ്ടറുകളെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നാണ് റിപ്പോര്ട്ട്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം. തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.