Palakkad

പാലക്കാട് പെരുവെമ്പ് ആൾക്കൂട്ട കൊലപാതകം ; എട്ട് പ്രതികൾക്കും ജീവപര്യന്തം തടവ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാലക്കാട് : പെരുവെമ്പിലെ തോട്ടുപാലത്ത് മാനസികാരോഗ്യം കുറഞ്ഞ യുവാവിനെ വൈദ്യുതപോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു കൊല്ലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ്. പാലക്കാട് 1st അഡീഷണൽ ഡിസ്ട്രിക്കറ്റ് കോടതിയുടേതാണ് വിധി. പെരുവെമ്പ് തോട്ടുപാലംവീട്ടിൽ പരേതനായ പൊന്നന്റെ മകൻ രാജേന്ദ്രനാണ് (34) കൊല്ലപ്പെട്ടത്.

പെരുവെമ്പ് കിഴക്കേ തോട്ടുപാലം സ്വ​ദേശികളായ വിജയൻ (53), കുഞ്ചപ്പൻ (64), ബാബു (50), മുരുഗൻ (44), മുത്തു (74), രമണൻ (45), മരുളീധരൻ (40), രാധാകൃഷ്ണൻ (61) എന്നിവരാണ് പ്രതികൾ. 2018-ൽ ആരംഭിച്ച വിചാരണ നടപടികൾക്കുശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്. 2010 മാർച്ച് 9 നാണ് രാജേന്ദ്രനെ പ്രതികൾ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയത്.

സംഭവദിവസം രാത്രി ചിലരെ രാജേന്ദ്രൻ ആക്രമിച്ചതായും ഇതിൽ പ്രകോപിതരായ ഒരുസംഘമാളുകൾ രാജേന്ദ്രനെ വീടിനുസമീപം ക്രൂരമായി മർദ്ദിച്ചെന്ന് കേസിൽ പറയുന്നു. മരിച്ച രാജേന്ദ്രൻ്റെ അമ്മ രുഗ്മണി കഴിഞ്ഞ 14 വർഷമായി നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കോടതി വിധി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT