Palakkad

ആലത്തൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് യുവാവിന്റെ ആത്മഹത്യാ ശ്രമം; പെട്രോളൊഴിച്ച് തീക്കൊളുത്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാലക്കാട്: ആലത്തൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. പത്തനാപുരം ഞാറേക്കാട് സ്വദേശി രാജേഷാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പൊലീസ് സ്റ്റേഷൻ വളപ്പിൽ വച്ച് തീക്കൊളുത്തിയത്. പെട്രോൾ ക്യാനുമായെത്തിയ രാജേഷ് ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

യുവതിയുടെ പരാതിയിൽ രാജേഷിനെ രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്റ്റേഷനിലെത്തിയ രജേഷും യുവതിയുമായി സംസാരിച്ച ശേഷം ഇരുവരും പിരിഞ്ഞു. എന്നാൽ പിന്നീട് സ്റ്റേഷനിലേക്ക് തിരിച്ചുവന്ന രാജേഷ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT