Special

റിഷഭ് പന്തിനൊപ്പം തിരിച്ചുവരവിന് ക്യാപിറ്റൽസ്; അങ്കത്തിനൊരുങ്ങി ഡൽഹി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി ക്യാപിറ്റൽസ്, പക്ഷേ ഐപിഎല്ലിൽ ഡൽഹി തുടക്കം കുറിച്ചത് ഈ പേരിലല്ല. ആദ്യ സീസണിൽ ഡൽഹി ഡെയർഡെവിൾസ് എന്ന പേരിലാണ് ഈ ടീം അരങ്ങേറ്റം കുറിച്ചത്. ​ഗൗതം ​ഗംഭീറും വിരേന്ദർ സേവാ​ഗും ചേർന്ന ഓപ്പണിം​ഗ് നിര. എ ബി ഡിവില്ലിയേഴ്സും തിലകരത്ന ദിൽഷനും ഉൾപ്പെടുന്ന മധ്യനിര. ദാനിയേൽ വെട്ടോറിയും ​ഗ്ലെൻ മ​ഗ്രാത്തും അടങ്ങുന്ന ബൗളിം​ഗ് പട. അങ്ങനെ സന്തുലിതമായിരുന്നു ആദ്യ സീസണിൽ ഡൽഹി ടീം. ആദ്യ രണ്ട് സീസണിലും സെമിയിലെത്താൻ ഡൽഹിക്ക് കഴിഞ്ഞു. എന്നാൽ ഫൈനലിലേക്ക് മുന്നേറാനുള്ള യോ​ഗം ആ ടീമിന് ലഭിച്ചില്ല.

2011 മുതൽ ഡൽഹിക്കായി വിരേന്ദർ സേവാ​ഗും ഡേവിഡ് വാർണറും ഓപ്പണിം​ഗിനെത്തി. പക്ഷേ പോയിന്റ് ടേബിളിൽ ഏറ്റവും പിന്നിലായി. 2012ൽ കൂടുതൽ കരുത്തോടെ തിരിച്ചുവന്നു. പക്ഷേ ഇത്തവണയും പ്ലേ ഓഫിൽ വീണു. 2013 മുതൽ ഡൽഹിയുടെ മോശം കാലഘട്ടമായിരുന്നു. തുടർച്ചയായ രണ്ട് സീസണുകളിൽ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായി. 2015ൽ ഏഴാം സ്ഥാനത്തായിരുന്നു ഡൽഹിയുടെ ഫിനിഷിംഗ്. 2016ലും 2017ലും സമാന സ്ഥിതിയായിരുന്നു ഡൽഹിയുടെ അവസ്ഥ. ഒടുവിൽ 2018ൽ ഡൽഹി ഡെയർഡെവിൾസ് ഡൽഹി ക്യാപിറ്റൽസ് ആയി. പക്ഷേ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരാകാനായിരുന്നു വിധി.

ഒരിടവേളയ്ക്ക് ശേഷം ഡൽഹി പ്ലേ ഓഫ് കടന്നത് 2019ലാണ്. ഇത്തവണയും പ്ലേ ഓഫിൽ മടങ്ങിയെങ്കിലും ശ്രേയസ് അയ്യരിലെ നായകൻ പ്രതീക്ഷിക്കാനും ആശ്വസിക്കാനും ഏറെ വക നൽകി. 2020ൽ ശ്രേയസ് അയ്യരുടെ ടീം ഐപിഎല്ലിന്റെ ഫൈനൽ വരെയെത്തി. ഇതാദ്യമായി ഡൽഹി ക്യാപിറ്റൽസ് ഐപിഎല്ലിന്റെ ഫൈനൽ കളിച്ചു. എങ്കിലും കലാശപ്പോരിൽ മുംബൈയ്ക്ക് മുന്നിൽ വീണു.

2021ൽ വീണ്ടും പ്ലേ ഓഫ് കളിച്ച് ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനവുമായി ഡൽഹി മുന്നേറി. 2022ലെ ഐപിഎല്ലിൽ ശ്രേയസ് അയ്യർ പരിക്കിന്റെ പിടിയിലായതോടെ റിഷഭ് പന്ത് നായകസ്ഥാനത്തെത്തി. ഇത്തവണ അഞ്ചാം സ്ഥാനംകൊണ്ട് ഡൽഹിക്ക് തൃപ്തിപ്പെടേണ്ടി വന്നു. 2023ൽ വാഹനാപകടത്തിൽ പരിക്കേറ്റ റിഷഭ് പന്തിന് ഐപിഎൽ മുഴുവനായും നഷ്ടമായി. ഡേവിഡ് വാർണറായിരുന്നു പുതിയ നായകൻ. സീസണിൽ ഒമ്പതാം സ്ഥാനത്ത് എത്താനെ ഡൽഹിക്ക് കഴിഞ്ഞുള്ളു.

വീണ്ടും ഒരിക്കൽകൂടെ ഡൽഹി ക്യാപിറ്റൽസ് അങ്കത്തിനിറങ്ങുകയാണ്. റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. ഡൽഹിയുടെ നായക സ്ഥാനം പന്ത് ഏറ്റെടുത്തു. ഡേവിഡ് വാർണർ, പൃഥി ഷാ, യാഷ് ദൂൾ, ഷായി ഹോപ്പ് തുടങ്ങിയ മികച്ച ബാറ്റിം​ഗ് ലൈനപ്പ്. അക്സർ പട്ടേൽ, മിച്ചൽ മാർഷ് എന്നിവർ ഓൾ റൗണ്ടർമാരായുണ്ട്. കുൽദീപ് യാദവ്, ആൻറിച് നോർജെ, ഖലിൽ അഹമ്മദ് തുടങ്ങിയ ബൗളർമാർ. എന്തുകൊണ്ടും മികവാർന്ന നിരയാണ് ഡൽഹിയുടേത്. ഇത്തവണ ഐപിഎല്ലിൽ കടുത്ത പോരാട്ടം തന്നെ ഡൽഹിയിൽ നിന്നും പ്രതീക്ഷിക്കാം.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT