Special

അമേരിക്കയില്‍ ആവര്‍ത്തിച്ചത് ക്രിക്കറ്റ് ചരിത്രത്തോളം പഴക്കമുള്ള പോരാട്ടം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ട്വന്റി 20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പ്, അമേരിക്കയിലെ ടെക്‌സസ് വേദിയായി. ആതിഥേയരായ അമേരിക്കയും കാനഡയും തമ്മിലാണ് ഉദ്ഘാടന മത്സരം. സംശയമില്ലാതെ പറയാം, വിജയം അമേരിക്കയ്ക്ക് തന്നെയെന്ന്. മത്സരം പൂര്‍ത്തിയായപ്പോള്‍ അങ്ങനെ തന്നെ സംഭവിച്ചു. കാനഡയ്ക്ക് ഏഴ് വിക്കറ്റിന്റെ തോല്‍വി. എന്നാല്‍ ഈ മത്സരം ചരിത്രത്തിന്റെ ഒരു ആവര്‍ത്തനമാണ്.

1877ല്‍ ടെസ്റ്റ് ക്രിക്കറ്റിന് ഔദ്യോഗികമായി തുടക്കമായി. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലായിരുന്നു ഈ മത്സരം. അതിന് കാരണമായത് മറ്റൊരു അന്താരാഷ്ട്ര മത്സരമാണ്. 1844ല്‍ കാനഡയും അമേരിക്കയും തമ്മില്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യ അന്താരാഷ്ട്ര മത്സരം നടന്നു. അന്ന് കാനഡയ്ക്കായിരുന്നു ജയം. കായിക ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിനോദമായി ക്രിക്കറ്റ് മാറിയത് അവിടെ നിന്നുമാണ്.

16-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇം​ഗ്ലണ്ടിൽ രൂപപ്പെട്ട വിനോദമാണ് ക്രിക്കറ്റെന്നാണ് ചരിത്രം. 1877 ൽ ആദ്യ ടെസ്റ്റ് മത്സരം നടന്ന് 96 വർഷങ്ങൾക്ക് ശേഷം ആദ്യ ഏകദിന മത്സരം. ആറ് ദിവസം നീളുന്ന ടെസ്റ്റുകൾ അഞ്ച് ദിനങ്ങളായി. 60 ഓവറിന്റെ ഏകദിനം 50 ഓവറായി. ചുവപ്പ് പന്തുകൾ വെള്ള നിറത്തിലേക്കും പിങ്ക് നിറത്തിലേക്കും മാറി. ടെസ്റ്റിൽ വെള്ളകുപ്പായം തുടർന്നു. പരിമിത ഓവർ ക്രിക്കറ്റിൽ നിറങ്ങളാൽ നിറഞ്ഞു.

ആവേശം വെടിക്കെട്ടിന് വഴിമാറി ട്വന്റി 20 ക്രിക്കറ്റ്. രണ്ട് ടീമുകളിൽ നിന്ന് എട്ട് മുതൽ 14 ടീമുകൾ മത്സരിക്കുന്ന ലോകകപ്പിലേക്ക്. 2024ൽ ചരിത്രത്തിൽ ആദ്യമായി ട്വന്റി 20 ലോകകപ്പിന് 20 ടീമുകൾ. ക്രിക്കറ്റിന്റെ വേരൂന്നിയിട്ടില്ലാത്ത അമേരിക്ക ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നു. അമേരിക്കയിൽ നിന്നും ക്രിക്കറ്റ് ശക്തികൾ ഉയരട്ടെ. കായികലോകത്തിന്റെ നെറുകയിലേക്ക് അവർ വളരട്ടെ.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT