Sports

'പ്രകടിപ്പിച്ചത് പ്രതീക്ഷിച്ച അംഗീകാരം ലഭിക്കാത്തതിലെ നിരാശ'; പി ആർ ശ്രീജേഷ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശൂർ: ഏഷ്യൻ ​ഗെയിംസ് താരങ്ങൾക്ക് സർക്കാർ നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കുമെന്ന് ഒളിംപ്യൻ പി ആർ ശ്രീജേഷ്. സംസ്ഥാനം നൽകുന്ന അംഗീകാരത്തിൽ സന്തോഷമുണ്ട്. അഭിനന്ദനം ലഭിക്കുന്നത് പ്രചോദനമാണ്. പ്രതീക്ഷിച്ച അം​ഗീകാരം ലഭിക്കാതെ വന്നപ്പോഴുള്ള നിരാശയാണ് താൻ മുമ്പ് പ്രകടിപ്പിച്ചതെന്നും പി.ആർ ശ്രീജേഷ് റിപ്പോർട്ടറിനോട് പറഞ്ഞു.

സംസ്ഥാന കായിക മേളയിലെ കുട്ടികളുടെ പ്രകടനം കാണുമ്പോൾ സന്തോഷമുണ്ട്. കുട്ടികൾക്ക് വേണ്ടത് കൃത്യമായ ഒരു വഴി ഒരുക്കി കൊടുക്കലാണ്. 10-ാം ക്ലാസും പ്ലസ് ടുവും കഴിഞ്ഞ് ഏത് സ്കൂളിൽ പോകണം. സർവ്വകലാശാല തലത്തിൽ എവിടെ പഠിച്ചാൽ ഉയരാൻ കഴിയും. ആ വഴി കുട്ടികൾക്ക് കാണിച്ച് കൊടുക്കണമെന്നും പി ആർ ശ്രീജേഷ് പ്രതികരിച്ചു.

കുട്ടികളുടെ കഴിവിനെ കൂടുതലായി ഉപയോ​ഗിക്കണം. കുറച്ചുകാലം മുന്നോട്ട് പോകുമ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. കായികമേഖല സുരക്ഷിതമെന്ന ബോധ്യം കുട്ടികളിൽ ഉണ്ടാകണം. കായിക മേഖലയോട് ചേർന്ന് നിൽക്കുന്ന ജോലികളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തണം. അങ്ങനെ ഉണ്ടായാൽ കുട്ടികൾ കൂടുതൽകാലം കായിക മേഖലയിൽ നിൽക്കുമെന്നും പി. ആർ ശ്രീജേഷ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT