Sports

ഓസ്ട്രേലിയൻ ഓപ്പണിനിടെ പാലസ്തീൻ അനുകൂല പ്രതിഷേധം; മത്സരം തടസപ്പെട്ടു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിനിടെ പാലസ്തീൻ അനുകൂല പ്രതിഷേധം. പാലസ്തീനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കാണികളിൽ ഒരാൾ ലഘുലേഖകൾ ​ഗ്രൗണ്ടിലേക്ക് എറിഞ്ഞത്. നീല ഷർട്ടും തൊപ്പിയും ഫെയ്സ് മാസ്കും ധരിച്ച ഒരു സ്ത്രീ ​ഗ്യാലറിയിലെ മുൻ നിരയിൽ ഇടം പിടിച്ചിരുന്നു.

മത്സരത്തിനിടെ ഇവർ പാലസ്തീൻ അനുകൂല ലഘുലേഖകൾ ​ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇതോടെ മത്സരം തടസ്സപ്പെട്ടു. അലക്സാണ്ടര്‍ സ്വരേവും കാമറൂണ്‍ നോറിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.

പേപ്പറുകൾ ​ഗ്രൗണ്ടിൽ നിന്ന് മാറ്റുന്നതുവരെ മത്സരം തടസ്സപ്പെട്ടു. പിന്നാലെ സുരക്ഷാ ഉദ്യോ​ഗസ്ഥർ പ്രതിഷേധിച്ച സ്ത്രീയെ പുറത്താക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT