Sports

ഫ്രഞ്ച് ഓപ്പണ്‍; ബൊപ്പണ്ണ-എബ്ഡന്‍ സഖ്യം മൂന്നാം റൗണ്ടില്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ- ഓസ്‌ട്രേലിയന്‍ താരം മാത്യു എബ്ഡന്‍ സഖ്യത്തിന് വിജയത്തുടക്കം. പുരുഷ ഡബിള്‍സില്‍ ഒന്നാം റൗണ്ടില്‍ ബ്രസീലിന്റെ ഒര്‍ലാന്‍ഡോ ലൂസ് -മാര്‍സെലോ സോര്‍മാന്‍ സഖ്യത്തെയാണ് രണ്ടാം സീഡുകാരായ ബൊപ്പണ്ണ-എബ്ഡന്‍ സഖ്യം പരാജയപ്പെടുത്തിയത്. രണ്ട് മണിക്കൂറും ഏഴ് മിനിറ്റും നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് ഇരുവരുടെയും വിജയം. സ്‌കോര്‍: 7-5, 4-6, 6-4.

രണ്ടാം റൗണ്ടില്‍ സെബാസ്റ്റ്യന്‍ ബേസ്- തിയാഗോ സെയ്‌ബോത്ത് വൈല്‍ഡ് സഖ്യത്തെയായിരുന്നു ബൊപ്പണ്ണ- എബ്ഡന്‍ സഖ്യം നേരിടേണ്ടിയിരുന്നത്. എന്നാല്‍ ബേസ്‌സെയ്‌ബോത്ത് സഖ്യം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. ഈ സാഹചര്യത്തില്‍ ഇരുവരും വാക്ക് ഓവറിലൂടെ നേരിട്ട് മൂന്നാം റൗണ്ടിലേക്ക് കടന്നു. മൂന്നാം റൗണ്ടില്‍ ഇന്ത്യന്‍ താരം ശ്രീറാം ബാലാജിയും മെക്‌സിക്കന്‍ താരം റയെസ് വരേലയുമാണ് ബൊപ്പണ്ണയുടെയും എബ്ഡന്റെയും എതിരാളികള്‍.

നേരത്തെ ടൂർണമെന്‍റില്‍ നിന്ന് സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ പുറത്തായിരുന്നു. നീണ്ടകാലത്തെ പരിക്കിന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ കളിക്കാനെത്തിയ മുന്‍ ചാമ്പ്യന്‍ ആദ്യ റൗണ്ടില്‍ തന്നെയാണ് തോല്‍വി വഴങ്ങിയത്. ജര്‍മ്മന്‍ താരവും നാലാം സീഡുമായ അലക്‌സാണ്ടര്‍ സ്വരേവാണ് നദാലിനെ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്വരേവിന്റെ വിജയം. സ്‌കോര്‍: 6-3, 7-6 (5), 6-3.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT