Tech

നിങ്ങളുടെ പിന്‍ നമ്പര്‍ ഇതാണോ? എങ്കില്‍ ഉടനെ മാറ്റിക്കോളൂ, ഇല്ലെങ്കില്‍ പണി കിട്ടും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

രാജ്യത്ത് സൈബര്‍ ആക്രമണങ്ങള്‍ക്കിരയാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്. 2024ന്റെ ആദ്യ മാസങ്ങളില്‍ തന്നെ സൈബര്‍ ആക്രമണങ്ങളുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനവുണ്ടിട്ടുണ്ട്. രാജ്യത്ത് തട്ടിപ്പുക്കാര്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളിലെയും നെറ്റ്‌വര്‍ക്കുകളിലെയും വീക്ക് പോയന്റുകള്‍ കണ്ടെത്തിയാണ് പലപ്പോഴും തട്ടിപ്പുകള്‍ നടക്കുന്നത്.

ദുര്‍ബലമായ പിന്‍ നമ്പറുകള്‍ തട്ടിപ്പുകാര്‍ക്ക് എളുപ്പ വഴിയാകുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 1234 അല്ലെങ്കില്‍ 0000 ഇങ്ങനെ പെട്ടെന്ന് ഊഹിച്ചെടുക്കാവുന്ന പിന്‍നമ്പറുകളോ, ഒരാളുടെ ജനനതീയതിയോ ഫോണ്‍നമ്പറോ ഉപയോഗിച്ചുള്ള പിന്‍ നമ്പറുകള്‍ തുടങ്ങിയവയൊക്കെ ദുര്‍ബലമായ പിന്‍നമ്പറുകളായാണ് കണക്കാക്കപ്പെടുന്നത്. 'ഇന്‍ഫര്‍മേഷന്‍ ഈസ് ബ്യൂട്ടിഫുള്‍' നടത്തിയ സൈബര്‍ സുരക്ഷ സംബന്ധിച്ച പഠനത്തില്‍ 15 നാലക്ക നമ്പറുകളാണ് ഏറ്റവും ദുര്‍ബലമായ പിന്നുകളെന്ന് കണ്ടെത്തിയിരിക്കുന്നത്. 3.4 മില്യണ്‍ പിന്‍ നമ്പറുകള്‍ പരിശോധിച്ചായിരുന്നു പഠനം. താഴെ പറയുന്നവയാണ് ഈ പിന്‍ നമ്പറുകള്‍;

  • 1234

  • 1111

  • 0000

  • 1212

  • 7777

  • 1004

  • 2000

  • 4444

  • 2222

  • 6969

  • 3333

  • 6666

  • 1313

  • 4321

  • 1010

ലളിതമായതോ എളുപ്പത്തില്‍ ഊഹിക്കാവുന്നതോ ആയ പിന്‍ നമ്പറുകള്‍ സെറ്റ് ചെയ്യുന്നത് നിങ്ങളെ സൈബര്‍ കുറ്റവാളികളുടെ 'ഈസി ടാര്‍ഗറ്റ്' ആക്കി മാറ്റുമെന്നാണ് വിദഗ്ധര്‍ ചൂണ്ടുക്കാട്ടുന്നത്. വിദഗ്ധനായ ഒരു ഹാക്കര്‍ക്ക് കുറഞ്ഞ ശ്രമങ്ങള്‍ക്കുള്ളില്‍ ഒരു ദുര്‍ബലമായ പിന്‍നമ്പറുകള്‍ കണ്ടെത്താന്‍ സാധിക്കും. അതുകൊണ്ടുതന്നെ സൈബര്‍ ഇടങ്ങളില്‍ തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍ പിന്‍ നമ്പറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT