Tech

നിരവധി സവിശേഷ ഫീച്ചറുകൾ; എഫ്27 സീരീസ് ഫോണുകളുമായി ഒപ്പോ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോ എഫ് 27 സീരീസ് ജൂൺ 13 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. പുതിയ മൂന്ന് സ്മാര്‍ട്ട്ഫോണുകൾ എഫ് സീരീസ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പോ എഫ് 27, ഒപ്പോ എഫ് 27 പ്രോ, ഒപ്പോ എഫ് 27 പ്രോ പ്ലസ് എന്നിവയാണ് പുതിയ മോഡലുകള്‍.

IP69 റേറ്റിങ്ങുമായിട്ടായിരിക്കും മുന്‍നിര മോഡലായ ഒപ്പോ എഫ് 27 പ്രോ പ്ലസ് അവതരിപ്പിക്കുക. iPhone 15, Samsung Galaxy S24 അള്‍ട്രാ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകളില്‍ പോലും ലഭ്യമല്ലാത്ത ഫീച്ചറാണിത്. ഈ ശ്രേണിയിലെ എല്ലാ മോഡലുകളും ഒരു വീഗന്‍ ലെതര്‍ ബാക്ക് പാനലുമായാണ് വരുന്നത്.

ഒപ്പോ എഫ് 27 പ്രോയും ഒപ്പോ എഫ് 27 പ്രോ പ്ലസും MediaTek Dimensity 7050 പ്രൊസസറും 12GB വരെ റാം പിന്തുണയോടെയുമായിരിക്കും വരിക. രണ്ട് മോഡലുകള്‍ക്കും 64 എംപി പ്രധാന ക്യാമറയും 2 എംപി സെക്കന്‍ഡറി ക്യാമറയും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഫോണുകളില്‍ 5000mAh ബാറ്ററിയും 67W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗും ഉണ്ടായിരിക്കാമെന്നാണ് റിപ്പോർട്ടുകള്‍.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT