Thiruvananthapuram

സ്കൂട്ടറിൽ പോകും വഴി അപകടം; ടിപ്പറിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കഴക്കൂട്ടം വെട്ടുറോഡിലാണ് സംഭവം. പെരുമാതുറ സ്വദേശിനി റുക്സാനയാണ് മരിച്ചത്.

കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേയ്ക്ക് ബന്ധുവിനോടൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്നു റുക്സാന. ഓവർടേക്ക് ചെയ്തു വന്ന ടിപ്പർ ഇടത്തേയ്ക്ക് ഒതുക്കിയപ്പോൾ ലോറിയിൽ തട്ടിയ റുക്സാന ടയറിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്ത് ബസ് കാത്തു നിന്നവരുടെ നിലവിളി കേട്ടാണ് ലോറി ഡ്രൈവർ വണ്ടി നിറുത്തിയത്. ടയർ ശരീരത്തിൽ കയറി ​ഗുരുതരാവസ്ഥയിലായ യുവതിയെ നാട്ടുകാർ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്കൂട്ടർ ഓടിച്ച യുവതിക്ക് പരിക്കില്ല. ലോറി ഡ്രൈവർ നഗരൂർ സ്വദേശി ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT