നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വയുടെ വടക്ക് ബസ് മറിഞ്ഞ് കുട്ടികളടക്കം 16 പേർ മരിച്ചു

പാലത്തിന് മുകളിൽ നിന്ന് തിരക്കേറിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

മനാഗ്വ: നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വയുടെ വടക്ക് ബസ് മറിഞ്ഞ് കുട്ടികളടക്കം 16 പേർ മരിച്ചു. പാലത്തിന് മുകളിൽ നിന്ന് തിരക്കേറിയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 25-ലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റു. ശനിയാഴ്ചയായിരുന്നു അപകടം.

70 ഓളം പേരാണ് അപകടസമയത്ത് ബസിൽ ഉണ്ടായിരുന്നത്. സർക്കാർ ഉമസ്ഥതയിലുള്ള ചാനൽ 4-ലൂടെ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലയാണ് അപകടവിവരം അറിയിച്ചത്. ദൗര്ഭാഗ്യകരമായ സംഭവത്തില് അഗാധമായ ദു:ഖം രേഖപ്പെടുത്തിയാണ് അപകടവിവരം റൊസാരിയോ പങ്കുവച്ചത്.

അപകടത്തിൽ മരിച്ച ഒമ്പത് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറില്ലോ പറഞ്ഞു. പ്രസിഡന്റ് ഡാനിയേൽ ഒർട്ടെഗ അനുശോചനം രേഖപ്പെടുത്തി. പാലത്തിന്റെ മെറ്റൽ റെയിലിംഗിൽ മഞ്ഞ ബസ് തൂങ്ങിക്കിടക്കുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

To advertise here,contact us