കുടുംബ വീസ സ്പോൺസർ ചെയ്യാനുള്ള വരുമാന പരിധി കുത്തനെ കൂട്ടി ബ്രിട്ടൻ: 55 ശതമാനത്തിൻ്റെ വർധന

അടുത്ത വർഷം ആദ്യത്തോടെ കുറഞ്ഞ വരുമാന പരിധി 38,700 പൗണ്ടായി ഉയർത്തും

ബ്രിട്ടൻ: ഫാമിലി വീസ സ്പോൺസർ ചെയ്യുന്നതിനുളള കുറഞ്ഞ വരുമാന പരിധി യു കെ വർധിപ്പിച്ചു. വരുമാനപരിധിയിൽ 55 ശതമാനത്തിൻ്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. കുറഞ്ഞ വരുമാന പരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായി ഉയർത്തിയിട്ടുണ്ട്. അടുത്ത വർഷം ആദ്യത്തോടെ കുറഞ്ഞ വരുമാന പരിധി 38,700 പൗണ്ടായി ഉയർത്തും.

ഇനിമുതൽ ബ്രിട്ടിഷ് പൗരത്വമുള്ളവർക്കോ ബ്രിട്ടണിൽ താമസമാക്കിയവർക്കോ ബ്രിട്ടനിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ഫാമിലി വീസ സ്പോൺസർ ചെയ്യണമെങ്കിൽ വ്യാഴാഴ്ച മുതൽ പുതിയ വരുമാന പരിധി നിർദേശം പാലിക്കേണ്ടി വരും. ഫാമിലി വീസയ്ക്കു പുറമേ സ്റ്റുഡൻറ് വീസയിലും ബ്രിട്ടൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വലിയ രീതിയിൽ രാജ്യത്ത് കുടിയേറ്റം നടക്കുന്നുണ്ടെന്നും അത് കുറക്കുന്നതിന് വേണ്ടിയാണ് ഈ നടപടി എന്നായിരുന്നു യുകെ മന്ത്രി ജെയിംസ് ക്ലവേർലി പറഞ്ഞത്.

ബ്രിട്ടനിൽ ഉള്ളവരെയും അവരുടെ കുടുംബത്തെ ബ്രിട്ടനിലേക്ക് കൊണ്ടുപോകുന്നതിലൂടെ ഉണ്ടാകുന്ന അധിക നികുതി കുറക്കുവാൻ വേണ്ടിയാണ് പുതിയ മാറ്റം. ഒപ്പം ഭാവിക്ക് അനുയോജ്യമായ ഒരു ഇമിഗ്രേഷൻ സംവിധാനം കെട്ടിപ്പടുക്കാനും ലക്ഷ്യവച്ചുകൊണ്ടാണ് പുതിയ തീരുമാനമെന്നും ക്ലവർലി പറഞ്ഞു.

കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കും

To advertise here,contact us