സിംഗപ്പൂർ എയര്ലൈന്സ് അപകടം; വിമാനം താഴേക്ക് പതിച്ചത് അഞ്ച് മിനിട്ടില് 6000 അടി താഴേക്ക്, വീഡിയോ

വിമാന അപകടത്തിൽ ഒരു യാത്രക്കാരന് മരിച്ചിരുന്നു.

ബാങ്കോക്ക്: ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ പെട്ട സിംഗപ്പുര് എയര്ലൈന്സ് വിമാനത്തിനുള്ളില് നിന്നുള്ള ദൃശ്യങ്ങള് പുറത്ത്. അപകടത്തിന്റെ തീവ്രത എത്ര മാത്രമാണെന്ന് വെളിവാക്കുന്ന തരത്തിലുളള വീഡിയോകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അപകടത്തിൽ ഒരു യാത്രക്കാരന് മരിച്ചിരുന്നു.73-കാരനായ ബ്രിട്ടീഷ് പൗരനാണ് മരിച്ചത്. മരണം ഹൃദയാഘാതത്തെ തുടര്ന്നാകാമെന്ന് ബാങ്കോക്ക് സുവര്ണഭൂമി വിമാനത്താവളത്തിലെ എയര്പോര്ട്ട് ജനറല് മാനേജര് കിറ്റിപോങ് പറഞ്ഞു.

Aftermath of Singapore Airlines flight 321 from London to Singapore which had to divert to Bangkok due to severe turbulence. One death passenger and several injured. Blood everywhere, destroyed cabin. #singaporeairlines #sq321 pic.twitter.com/C2FgrVt9yv

അപകടത്തിൽ 30 പേർക്ക് പരിക്കേറ്റിരുന്നു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള SQ 321 യാത്രാ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ വിമാനം ബാങ്കോക്കിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ യാത്രക്കാരുടെ സാധനങ്ങള് നിലത്തു വീണുകിടക്കുന്നതായും ഓക്സിജന് മാസ്ക്കുകളും മറ്റും പുറത്തേക്ക് തള്ളിയ നിലയിലും കാണാൻ സാധിക്കുന്നുണ്ട്.

Severe turbulence on #SingaporeAirlines flight from London to Singapore results in 1 death and several injured passengers. This is a reminder - always have your seat belts fastened when inflight. #SQ321 pic.twitter.com/NV9yoe32ZC

അഞ്ച് മിനിട്ടിനുള്ളില് വിമാനം 6000-അടി താഴുകയായിരുന്നു. ഫ്ളൈറ്റ്റഡാര് 24-ന്റെ റിപ്പോര്ട്ട് പ്രകാരം വിമാനം അഞ്ച് മിനിറ്റിനുള്ളില് 37,000 അടി ഉയരത്തില് നിന്ന് 31,000 അടിയിലേക്കാണ് താഴ്ന്നത്. സംഭവം നടന്നതിന് പിന്നാലെ ബാങ്കോക്ക് സുവര്ണഭൂമി വിമാനത്താവളത്തില് വിമാനം എമര്ജന്സി ലാന്ഡിങ് നടത്തുകയായിരുന്നു. വിമാനം താഴ്ന്നതിനാല് സീറ്റ് ബെല്റ്റ് ധരിക്കാത്തവര് സീലിങ്ങില് ചെന്ന് ഇടിക്കുകയായിരുന്നവെന്ന് വിമാനത്തിലെ യാത്രികർ പറഞ്ഞു.

My thoughts and prayers are with the passengers and crew who were on the Boeing 777 from London to Singapore of #SingaporeAirlinesAircraft suddenly fell a whopping 6000 feets and everyone were seated without seatbelts has been launched immediately into the ceiling of the… pic.twitter.com/qZT89jPW5u

To advertise here,contact us