ചിലിയിൽ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി

ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം തീരദേശ നഗരമായ അൻ്റോഫാഗസ്റ്റയിൽ 265 കിലോമീറ്റർ കിഴക്ക് 128 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ്ജിഎസ് അറിയിച്ചു

സാൻ്റിയാഗോ: ചിലിയിലെ അൻ്റോഫാഗസ്റ്റയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 9.51നാണ് ഭൂചലനം അനുഭവപ്പെട്ടത്.

തീരദേശ നഗരമായ അൻ്റോഫാഗസ്റ്റയിൽ 265 കിലോമീറ്റർ കിഴക്ക് 128 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ്ജിഎസ് അറിയിച്ചു. നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

To advertise here,contact us