അഭിപ്രായ സ‍ർവ്വെ; ബൈഡന്റെ പിന്മാറ്റത്തിന് പിന്തുണ, കമലാ ഹാരിസിന് സമ്മിശ്ര സ്വീകരണം

പാർട്ടി തലത്തിൽ 70 ശതമാനം ‍‍ഡെമോക്രാറ്റുകളും 68 ശതമാനം സ്വതന്ത്രരും 77 ശതമാനം റിപ്പബ്ലിക്കൻസും ബൈഡന്റെ തീരുമാനത്തെ അം​ഗീകരിക്കുന്നുണ്ട്

വാഷിങ്ടൺ ഡിസി: ഡെമോക്രാറ്റുകൾ തന്നെ ആവശ്യം ശക്തമാക്കിയതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുള്ള ജോ ബൈഡൻ്റെ തീരുമാനത്തിന് ഭൂരിപക്ഷ പിന്തുണ. ബൈഡന്റെ പിന്മാറ്റത്തിന് പിന്നാലെ ന‌ടന്ന പോളിലാണ് തീരുമാനത്തിന് വലിയ പിന്തുണ ലഭിച്ചിരിക്കുന്നത്. 2048 പേരിൽ നടത്തിയ YouGov surveyയിൽ 70 ശതമാനം പേരും ബൈഡന്റെ തീരുമാനത്തെ ശക്തമായി പിന്തുണയ്ക്കുകയോ അം​ഗീകരിക്കുകയോ ചെയ്യുന്നുണ്ട്. 16 ശതമാനം പേ‍ർ എതിർപ്പ് പ്രകടിപ്പിച്ചു. 12 ശതമാനം പേർ ഇക്കാര്യത്തിൽ കൃത്യമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

പാർട്ടി തലത്തിൽ 70 ശതമാനം ‍‍ഡെമോക്രാറ്റുകളും 68 ശതമാനം സ്വതന്ത്രരും 77 ശതമാനം റിപ്പബ്ലിക്കൻസും ബൈഡന്റെ തീരുമാനത്തെ അം​ഗീകരിക്കുന്നുണ്ട്. എന്നാൽ 37 ശതമാനം പേ‍ർ ബൈഡന് പിൻ​ഗാമിയായി കമലാ ഹാരിസിനെ അം​ഗീകരിക്കുന്നു. എന്നാൽ 35 ശതമാനം പേ‍ർക്ക് ബൈഡന് പിൻ​ഗാമിയായി മറ്റൊരാൾ വരണമെന്നാണ് ആ​ഗ്രഹം. 27 പേ‍ർ കൃത്യമായ മറുപടി നൽകിയില്ല. വൈസ് പ്രസിഡന്റിനെ 60 ശതമാനം ഡെമോക്രാറ്റുകളും പിന്തുണയ്ക്കുന്നുണ്ട്. 24 ശതമാനം റിപ്പബ്ലിക്കൻസിന്റെ പിന്തുണയുമുണ്ട്. സ്വതന്ത്രരിൽ നിന്ന് 30 ശതമാനം പിന്തുണയും വൈസ് പ്രസിഡന്റായി മത്സരിക്കുന്ന കമലാ ഹാരിസിനുണ്ട്.

ഡെമോക്രാറ്റുകളുടെ പിന്തുണ പോലും നഷ്ടമാകുന്ന ഘട്ടത്തിലാണ് ബൈഡൻ പ്രസിഡന്റ് സ്ഥാനാ‍ർത്ഥിത്ത്വത്തിൽ നിന്ന് പിന്മാറുന്നത്. അടുത്ത വൃത്തങ്ങൾ പോലും ബൈഡൻ പിന്മാറണെന്ന ആവശ്യവുമായി രം​ഗത്തെത്തിയിരുന്നു. ഒടുവിൽ ബരാക് ഒബായും ബൈഡനിൽ ആശങ്ക പ്രകടിപ്പിക്കുകയും മൂന്നാമതും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ബൈഡൻ പിന്മാറിയത്.

ജൂലൈ 21നാണ് താൻ അമേരിക്കൻ പ്രസിഡ‍ന്റ് തിര‍ഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നുവെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് തീരുമാനം. വാർത്താ കുറിപ്പിലൂടെയായിരുന്നു ബൈഡന്റെ പ്രഖ്യാപനം. അമേരിക്കൻ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് പ്രസിഡന്റ് സ്ഥാനാർത്ഥി പിന്മാറുന്ന സംഭവം അരങ്ങേറുന്നത്.

റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ തന്നെ പതറിയതോടെ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യം ശക്തമായിരുന്നു. ആനാരോഗ്യം ബൈഡന് വെല്ലുവിളിയാണെന്ന വിലയിരുത്തലുകൾക്കിടെ ട്രംപിന് നേരം നടന്ന കൊലപാതക ശ്രമം റിപ്പബ്ലിക്കൻ പാർട്ടിക്ക വലി മൈലേജാണ് നൽകിയത്. ഇതോടെ ട്രംപിന് അമേരിക്കയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചു. തനിക്കെതിരായ കേസുകളും വിധികളുമെല്ലാം ഇതിൽ മുങ്ങിപ്പോകുന്നതാണ് പിന്നീട് കണ്ട കാഴ്ച.

To advertise here,contact us