നേപ്പാളിൽ ടേക്ക്ഓഫിനിടെ വിമാനം തകർന്നുവീണു; വിമാനത്തിൽ ജീവനക്കാരടക്കം 19 പേർ

അപകടസ്ഥലത്ത് പൊലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തി വരികയാണ്

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിലെ ടേക്ക്ഓഫിനിടെ വിമാനം തകർന്നുവീണു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് നടത്തുന്നതിനിടെ ശൗര്യ എയർലൈൻസിൻ്റെ വിമാനമാണ് തകർന്ന് വീണത്. ബുധനാഴ്ച്ച രാവിലെ11 മണിയോടെയാണ് അപകടമുണ്ടായത്. പൊഖാറയിലേക്കുള്ള വിമാനത്തിൽ എയർക്യുമാരടക്കം 19 പേർ ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടസ്ഥലത്ത് പൊലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

To advertise here,contact us