നാശം വിതച്ച് ഗേമി ചുഴലിക്കാറ്റ്; തയ്‌വാനിൽ എട്ട് പേർ മരിച്ചു

ഗേമി ചുഴലിക്കാറ്റ് കര തൊടുന്നതിന് മുൻപു തന്നെ തയ്‌വാനിലും ഫിലിപ്പൈൻസിലും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു

തയ്‌വാൻ: എട്ടുവർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിൽ തയ്‌വാനിൽ എട്ടുപേർ മരിച്ചു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കവോഹ്സിയുങ് നഗരത്തിൽ പലഭാഗങ്ങളിലും പ്രളയമുണ്ടായി. ഏകദേശം 866 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രളയത്തിൽ എണ്ണക്കപ്പലും ചരക്കുകപ്പലും മുങ്ങി. ഗേമി ചുഴലിക്കാറ്റ് കര തൊടുന്നതിന് മുൻപു തന്നെ തയ്‌വാനിലും ഫിലിപ്പൈൻസിലും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു ലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. ചൈന തയ്‌വാനിലേക്കുള്ള നൂറുകണക്കിന്‌ വിമാനങ്ങൾ റദ്ദാക്കി. തീവണ്ടി സർവീസുകൾ രാജ്യത്ത് നിർത്തി വെച്ചിട്ടുണ്ട്.

To advertise here,contact us