2,900 വർഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ഭൂപടം; നിർമ്മിച്ചത് കളിമണ്ണ് കൊണ്ട്

ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ലോകഭൂപടമാണ് ബേബിലോണിയൺ എന്ന് അറിയപ്പെടുന്ന ഈ ഭൂപടം

നൂറ്റാണ്ടുകൾ പഴക്കമുള്ള ലോക ഭൂപടം ഇപ്പോഴും സൂക്ഷിച്ചുവച്ചിരിക്കുകയാണ് ബ്രിട്ടണിലെ ഒരു മ്യൂസിയം. 2,900 വർഷം പഴക്കമുള്ള ലോകഭൂപടമാണ് ഇപ്പോഴും അവിടെയുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ലോകഭൂപടമായാണ് ബേബിലോണിയൺ എന്ന് അറിയപ്പെടുന്ന ഈ ഭൂപടം കണക്കാക്കുന്നത്. മെസപ്പൊട്ടാമിയയിൽ കളിമണ്ണ് കൊണ്ട് നിർമ്മിച്ചെടുത്തതാണ് ഈ ഭൂപടം. എന്നാൽ ഭൂപടത്തിൻ്റെ ബാക്കി ഭാഗം എവിടെയാണെന്ന് ഇപ്പോഴും വ്യക്തമല്ല.

ബ്രിട്ടീഷ് മ്യൂസിയത്തിൻ്റെ മിഡിൽ ഈസ്റ്റ് ഡിപ്പാർട്ട്മെൻ്റിലെ ഫിലോളജിസ്റ്റായ ഇർവിംഗ് ഫിങ്കിലാണ് ഈ ലോക ഭൂപടത്തെ കുറിച്ച് ലോകത്തെ അറിയിച്ചത്. ഇർവിംഗും സംഘവും ഭൂപടത്തിൻ്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ യഥാർത്ഥ ഭൂപടത്തിൻ്റെ ചിത്രം പങ്കുവെച്ചാണ് ഇർവിംഗ് ഫിങ്കിൽ ഭൂപടത്തെ കുറിച്ച് വിവരിക്കുന്നത്. എന്തുകൊണ്ടാണ് ഭൂപടം കളിമണ്ണ് കൊണ്ട് നിർമ്മിച്ചത് എന്നും വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്.

വീഡിയോ ശ്രദ്ധേയമായതോടെ എല്ലാവർക്കും ആകാംക്ഷയേറിയിരിക്കുകയാണ്. ഭൂപടത്തിലെ ഒരോ വഴികളെ പറ്റിയായിരുന്നു പലരുടെയും ചർച്ച. ചെറിയൊരു ബിസ്ക്കറ്റ് കഷ്ണം പോലെയെന്നും ഈ ചെറിയ ഭൂപടം ഇഷ്ടപ്പെട്ടു തുടങ്ങിയ കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയെ.

വയനാട് ഉരുൾപൊട്ടൽ: ദുരിതബാധിതർക്ക് ആശ്വാസമായി സൈക്കോ സോഷ്യൽ കൗൺസിലർമാർ

To advertise here,contact us