62 യാത്രക്കാരുമായി ബ്രസീലിൽ വിമാനം തകർന്നുവീണു

അപകടം നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു

ബ്രസീലിയ: ബ്രസീലിലെ വിനെഡോയിൽ യാത്രാ വിമാനം തകർന്നുവീണു. 62 പേരാണ് വിമാനത്തിലുണ്ടായിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരാനയിലെ കാസ്കവലിൽ നിന്ന് സാവോ പോളോയിലെ ഗ്വാറുലോസിലേക്ക് പോയ എടിആർ - 72 വിമാനമാണ് തകർന്നത്. വിനെഡോ നഗരത്തിൽ വിമാനം തകർന്നുവീണതായി പ്രദേശിക അഗ്നിശമന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല.

അപകടം നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനം തകർന്നുവീഴുന്നതും തകർന്നുവീണ പ്രദേശത്ത് അഗ്നി ആളിപ്പടരുന്നതുമായ ദൃശ്യങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. ബ്രസീലിന്റെ എയർപോർട്ട് അധികൃതർ അപകടത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എഎഫ്പിയുടെ അന്വേഷണത്തിൽ ബ്രസീൽ വിമാനസർവ്വീസുകളൊന്നും തങ്ങളുടെ വിമാനം കാണാതായതായോ അപകടത്തിൽ പെട്ടതായോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുന്നു.

To advertise here,contact us