തീരത്തോടടുത്ത് ഷാൻഷാൻ ചുഴലിക്കാറ്റ്; ജാഗ്രതാ നിർദേശം നൽകി ജപ്പാൻ

തിരമാലകളുയരാൻ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി

ടോക്കിയോ: ജപ്പാൻ തീരത്തോടടുത്ത് ഷാൻഷാൻ ചുഴലിക്കാറ്റ്. കാഗോഷിമയിൽ ജപ്പാൻ കാലാവസ്ഥ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകി. തിരമാലകളുയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. വരും ദിവസങ്ങളിൽ എയർലൈന് സർവീസുകളെ ഉള്പ്പടെ ചുഴലിക്കാറ്റ് ബാധിച്ചേക്കും.

പരമാവധി ജാഗ്രത വേണമെന്ന് ജപ്പാന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 'ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തമായ കാറ്റ്, ഉയർന്ന തിരമാലകൾ, ഉയർന്ന വേലിയേറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങൾ കണക്കിലെടുക്കുമ്പോൾ പരമാവധി ജാഗ്രത ആവശ്യമാണ്,' ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ മുന്നറിയിപ്പിൽ പറയുന്നു.

'ഷാൻഷാൻ ചുഴലിക്കാറ്റ് വ്യാഴാഴ്ച അതിശക്തിയോടെ തെക്കൻ ക്യൂഷുവിനെ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അത് കരയിൽ എത്തിയേക്കാം. അനേകം ആളുകൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തലത്തിൽ അക്രമാസക്തമായ കാറ്റ്, ഉയർന്ന തിരമാലകൾ, കൊടുങ്കാറ്റ് എന്നിവ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി മാധ്യമങ്ങളോട് പറഞ്ഞു.

മണിക്കൂറിൽ 252 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കൊടുങ്കാറ്റിൻ്റെയും ശക്തമായ മഴയുടേയും പശ്ചാത്തലത്തിൽ ഓട്ടോ ഭീമനായ ടൊയോട്ട 14 ഫാക്ടറികളിലെ ഉൽപ്പാദനം നിർത്തിവെച്ചിട്ടുണ്ട്.

To advertise here,contact us