'ഇസ്രയേല്‍ രക്തദാഹി'; നല്‍കിയത് കുറഞ്ഞ ശിക്ഷയെന്ന് ഇറാന്‍ പരമോന്നത നേതാവ്

സയ്യിദ് ഹസന്‍ നസ്‌റല്ല ഇപ്പോള്‍ നമുക്കൊപ്പമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ആത്മാവും പാതയും നമുക്ക് പ്രചോദനമായി എന്നും ഉണ്ടാകും. സയനിസ്റ്റ് ശത്രുവിനെതിരെ ഉയര്‍ന്നു നിന്ന പതാകയായിരുന്നു നസ്‌റല്ലയെന്നും ഖമനയി പറഞ്ഞു

ടെഹ്‌റാന്‍: ഇസ്രയേലിനെതിരായ ആക്രമണം പൊതുസേവനമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാനുണ്ടെന്നും ഇസ്രയേലിന് നല്‍കിയത് കുറഞ്ഞ ശിക്ഷയാണെന്നും ഖമനയി പറഞ്ഞു. പൊതു ശത്രുവിനെതിരെ ഇസ്‌ലാമിക രാജ്യങ്ങള്‍ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേലിനെ രക്തദാഹിയെന്ന് വിശേഷിപ്പിച്ച ഖമനയി അമേരിക്ക പേപ്പട്ടിയാണെന്നും ആരോപിച്ചു. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഖമനയി വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്.

ഹമാസിനെയോ ഹിസ്ബുള്ളയെയോ ഒരു തരത്തിലും മറികടക്കാനോ ജയിക്കാനോ ഇസ്രയേലിന് കഴിയില്ലെന്നും ഖമനയി പറഞ്ഞു. സയ്യിദ് ഹസന്‍ നസ്‌റല്ല ഇപ്പോള്‍ നമുക്കൊപ്പമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ആത്മാവും പാതയും നമുക്ക് പ്രചോദനമായി എന്നും ഉണ്ടാകും. സയനിസ്റ്റ് ശത്രുവിനെതിരെ ഉയര്‍ന്നു നിന്ന പതാകയായിരുന്നു നസ്‌റല്ലയെന്നും ഖമനയി പറഞ്ഞു.

വിശ്വാസം മുറുകെപ്പിടിക്കുന്നതിനൊപ്പം ശത്രുവിനെതിരെ ശക്തമായി നിലകൊള്ളുകയും വേണം. ശസ്ത്രുവിന്റെ ലക്ഷ്യം മുസ്‌ലിം രാജ്യങ്ങള്‍ തിരിച്ചറിയണം. ശത്രു സ്വീകരിച്ച നയങ്ങള്‍ ഭിന്നിപ്പിന്റെയും രാജ്യദ്രോഹത്തിന്റെയും വിത്ത് പാകുക എന്നതാണ്. എല്ലാ മുസ്‌ലിങ്ങള്‍ക്കിടയിലും വിള്ളല്‍ വീഴ്ത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ഖമനെയി പറഞ്ഞു.

To advertise here,contact us