ബൈഡന്റെ മാലിന്യ പരാമർശത്തിന് ട്രംപിന്റെ മറുപടി മാലിന്യ ട്രക്കോടിച്ച്; യുഎസ് തിരഞ്ഞെടുപ്പ് ക്ലൈമാക്സിലേക്ക്

തന്റെ പേര് രേഖപ്പെടുത്തിയ ബോയിങ് 757 വിമാനത്തിൽ നിന്നിറങ്ങിവന്ന ട്രംപ് സമീപം പാർക്ക് ചെയ്തിരുന്ന മാലിന്യ ട്രക്കിനടുത്തെത്തി‍ ഡ്രൈവിങ് സീറ്റിലേക്ക് കയറുകയായിരുന്നു

ഗ്രീൻ ബേ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ, റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ അനുയായികളെ മാലിന്യങ്ങളെന്ന് വിശേഷിപ്പിച്ചതിന് ചുട്ടമറുപടിയുമായി ട്രംപ്. വിസ്കോൻസെനിലെ ഗ്രീൻ ബേയിൽ കഴിഞ്ഞദിവസം നടന്ന റാലിയിൽ ഒരു മാലിന്യ ട്രക്ക് ഓടിച്ചാണ് ട്രംപ് മറുപടി നൽകിയത്. പ്രസിഡന്റ് ബൈഡനോടും വൈസ് പ്രസിഡന്റും ട്രംപിന്റെ എതിരാളിയുമായ കമലയോടുമുള്ള ബഹുമാനാർഥമാണ് ഇതെന്നായിരുന്നു ട്രംപിന്റെ മറുപടി.

തന്റെ പേര് രേഖപ്പെടുത്തിയ ബോയിങ് 757 വിമാനത്തിൽ നിന്നിറങ്ങിവന്ന ട്രംപ് സമീപം പാർക്ക് ചെയ്തിരുന്ന മാലിന്യ ട്രക്കിനടുത്തെത്തി‍ ഡ്രൈവിങ് സീറ്റിലേക്ക് കയറുകയായിരുന്നു. ഈ ട്രക്കിലും ട്രംപിന്റെ പേരുണ്ടായിരുന്നു. വെള്ള ഷർട്ടും റെഡ് ടൈയും ധരിച്ചതിനുമുകളിൽ ഓറഞ്ചും മഞ്ഞയും ചേർന്ന സേഫ്ടി വെസ്റ്റും ട്രംപ് ധരിച്ചിരുന്നു. ട്രക്കിന്റെ ക്യാബിനിൽ ഇരുന്ന് ട്രംപ് മാധ്യമങ്ങൾക്ക് അഭിമുഖവും നൽകി.

ബൈഡന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ വാദം. ആളുകൾ ആർക്ക് വോട്ട് ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അവരെ താഴ്ന്നവരായോ ഉയർന്നവരായോ കാണുന്നതിനോട് യോജിപ്പില്ലെന്ന് കമല ഹാരിസും പ്രതികരിച്ചു. നേരത്തെ ട്രംപ് പങ്കെടുത്ത റാലിയിൽ പ്യൂർട്ടോ റിക്കോ ദ്വീപിനെ മാലിന്യ ദ്വീപെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. കമല ഹാരിസിന് കൂടുതൽ പിന്തുണയുള്ള യുഎസിലെ ഒരു പ്രദേശമാണ് പ്യൂർട്ടോ റിക്കോ.

Content Highlights: Donald Trump boards a garbage truck to draw attention to Biden remark

Also Read:

International
വ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ വെടിനിർത്തലിന് തയ്യാർ; ഇസ്രയേലിനോട് ഹിസ്ബുള്ളയുടെ പുതിയ തലവൻ
To advertise here,contact us