അമേരിക്കൻ പ്രസിഡൻ്റ് ആര്?; പ്രവചനവുമായി തായ്‌ലാൻഡിലെ കുഞ്ഞ് പിഗ്മി ഹിപ്പോപ്പൊട്ടാമസ്

ഡൊണാൾഡ് ട്രംപും കമലാ ഹാരിസും തമ്മിലുള്ള മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന നിരീക്ഷണത്തിന് പിന്നാലെയാണ് മൂ ഡെങ്ങിൻ്റെ കൗതുകകരമായ പ്രവചനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

ബാങ്കോക്ക്: 2024ലെ യുഎസ് തിരഞ്ഞെടുപ്പിൻ്റെ ഫലംപ്രവചിച്ച് തായ്‌ലാൻഡിൽ നിന്നുള്ള വൈറൽ പിഗ്മി ഹിപ്പോപ്പൊട്ടാമസ് മൂ ഡെങ്. അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാർത്ഥി കമലാ ഹാരിസും തമ്മിലുള്ള മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന നിരീക്ഷണത്തിന് പിന്നാലെയാണ് മൂ ഡെങ്ങിൻ്റെ കൗതുകകരമായ പ്രവചനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിക്കുമെന്നാണ് കുട്ടിഹിപ്പോ പ്രവചിച്ചിരിക്കുന്നത്.

മൂ ഡെങ്ങ് അമേരിക്കൻ പ്രസിഡൻ്റ് വിജയിയെ തിരഞ്ഞെടുക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഭക്ഷണത്തിനായി വെള്ളത്തിൽ നിന്ന് കയറി വരുന്ന മൂ ഡെങ്ങിന് മുമ്പിൽ സ്ഥാനാർത്ഥികളുടെ പേര് എഴുതിയ രണ്ട് തണ്ണിമത്തൻ വെച്ചിട്ടുണ്ട്. കമല ഹാരിസിൻ്റെയും ഡൊണാൾഡ് ട്രംപിൻ്റെയും പേരെഴുതിയ രണ്ട് തണ്ണിമത്തനുകളിൽ ട്രംപിൻ്റെ പേരെഴുതിയ പഴക്കൂടയാണ് മൂ ഡെങ്ങ് തിരഞ്ഞെടുത്തത്. തായ്‌ലാൻഡിലെ സി റാച്ചയിലുള്ള ഖാവോ ഖിയോ ഓപ്പൺ മൃഗശാലയിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.

Also Read:

National
മാംഗോ ജ്യൂസിന് 250 രൂപ, പ്ലാസ്റ്റിക് ഗ്ലാസിന് 40; കൊള്ളവിലയിൽ പ്രതികരിച്ച് സോഷ്യൽ മീഡിയ

ഏറ്റവും പുതിയ ഫലപ്രവചനങ്ങളിൽ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരിയ മുന്നേറ്റം പ്രവചിച്ചിരിക്കുന്ന ഘട്ടത്തിലാണ് മൂ ഡെങ്ങും ട്രംപിന് അനുകൂലമായ പ്രവചനം നടത്തിയിരിക്കുന്നത്. അറ്റ്‌ലസ് ഇൻ്റലിൻ്റെ ഏറ്റവും പുതിയ വിലയിരുത്തൽ പ്രകാരം മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനാണ് വിജയം പ്രവചിക്കുന്നത്. വരാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്യുമെന്ന് സർവേയിൽ പങ്കെടുത്തവരിൽ 49% പേരും അഭിപ്രായപ്പെട്ടിരുന്നു. കമലാ ഹാരിസിനേക്കാൾ 1.8% വോട്ട് ട്രംപ് കൂടുതൽ നേടുമെന്നാണ് സർവ്വെ വ്യക്തമാക്കുന്നത്.

2024 ജൂലൈയിൽ ജനിച്ച മൂ ഡെങ് ഒരു സെലിബ്രിറ്റി ഹിപ്പോയും ഇൻ്റർനെറ്റ് സെൻസേഷനുമാണ്. അടുത്തിടെ അമേരിക്കൻ ഗായകനും നർത്തകനുമായ മൈക്കൽ ജാക്‌സൻ്റെ ഐതിഹാസിക നൃത്തത്തെ അനുസ്മരിപ്പിക്കുന്ന "മൂൺവാക്കിലൂടെ" മൂ ഡെങ്ങ് നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Content Highlights: Viral Hippo Moo Deng Predicts 2024 US Election Winner

To advertise here,contact us