നാല് വർഷത്തിന് ശേഷം ട്രംപ് വീണ്ടും വൈറ്റ് ഹൗസിൽ; പ്രസിഡൻ്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡൻ്റ് ജോ ബൈഡനെ കാണാനാണ് നിയുക്ത പ്രസിഡൻ്റായ ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഓവൽ ഓഫീസിലെത്തിയത്.

ന്യൂയോർക്ക്: നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വൈറ്റ് ഹൗസിലെത്തി ഡൊണാൾഡ് ട്രംപ്. പ്രസിഡൻ്റ് ജോ ബൈഡനെ കാണാനാണ് നിയുക്ത പ്രസിഡൻ്റായ ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഓവൽ ഓഫീസിലെത്തിയത്. നേരത്തെ സുഗമമായ അധികാര കൈമാറ്റം ബൈഡൻ ഉറപ്പ് നൽകിയിരുന്നു. 2020ലെ തിരഞ്ഞെടുപ്പ പരാജയത്തിന് ശേഷം ആദ്യമായാണ് ട്രംപ് വൈറ്റ് ഹൗസിലെത്തുന്നത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ അധികാരകൈമാറ്റത്തിനുള്ള നടപടികൾ വൈറ്റ് ഹൗസിൽ സജീവമാണ്. നിലവിലെ പ്രസിഡന്റ് ബൈഡനും, വൈസ് പ്രസിഡന്റും ഡെമോക്രറ്റിക്ക് സ്ഥാനാർഥിയുമായിരുന്ന കമല ഹാരിസും ട്രംപിനെ വിളിച്ച് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അധികാരം കൈമാറുന്നതിന് മുൻപായി ബൈഡൻ ട്രംപിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിലവിലെ കൂടിക്കാഴ്ച.

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവിയിലേക്ക് ട്രംപ് സൂസി വിൽസിനെ നിയമിച്ചിരുന്നു. യു എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ട്രംപിനായുള്ള പ്രചാരണത്തിന് ചുക്കാൻ പിടിച്ചവരിൽ ഒരു പ്രധാന മുഖമായിരുന്നു സൂസി വിൽസിൻ്റേത്. ഭരണത്തിലെത്തിതിന് പിന്നാലെ ട്രംപ് ആദ്യമായി നിയമനം നൽകിയതും സൂസിക്കാണ്. ആദ്യമായാണ് ഒരു വനിത ഈ പദവിയിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. പ്ര​സി​ഡ​ന്റി​ന്റെ ന​യ രൂപവത്കരണം, ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ജീ​വനക്കാരുടെ ഘടന തുടങ്ങിയ നിയന്ത്രിക്കുകയും ചെയുകയാണ് പ്രധാനമായും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫിൻ്റെ പ്രവർത്തനങ്ങൾ.

Also Read:

Kerala
ചേലക്കരയില്‍ കടുത്ത മത്സരം ഉണ്ടായില്ലെന്ന് യു ആര്‍ പ്രദീപ്; പോളിങ് കുറഞ്ഞതില്‍ ആശങ്കയില്ലെന്ന് രമ്യ ഹരിദാസ്

തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും ട്രംപ് ഫോണിൽ സംസാരിച്ചിരുന്നു. പുടിനുമായുള്ള സംഭാഷണത്തിൽ യുക്രെയ്ൻ യുദ്ധം വഷളാക്കരുതെന്ന് ആവശ്യപ്പെട്ടതായും റഷ്യയുമായി യുഎസ് ചർച്ചകൾ പുനഃസ്ഥാപിക്കാനും ട്രംപ് താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. ഫ്ലോറിഡയിലെ മാർ ഇ ലാഗോ എസ്റ്റേറ്റിൽ നിന്നായിരുന്നു ട്രംപ് പുടിനുമായി സംസാരിച്ചത്. ചർച്ചയിൽ യുഎസിന് യൂറോപ്പിലുള്ള സൈനിക വിന്യാസത്തിന്റെ വലുപ്പം എന്തെന്ന് ട്രംപ് പുടിനെ ഓർമിപ്പിച്ചു. യുക്രെയ്‌നുമായുള്ള സംഘർഷം ഒരു തീരുമാനവും ആകാതെ നിൽക്കുന്ന സാഹചര്യത്തിൽ, ചർച്ചകൾക്ക് മധ്യസ്ഥം വഹിക്കാനും ട്രംപ് താത്പര്യം പ്രകടിപ്പിച്ചതായി വാർത്തകളുണ്ടായിരുന്നു.

Content Highlights: US President Joe Biden meets with President-elect Donald Trump in the Oval Office at the White House

To advertise here,contact us