ബ്രസീലില്‍ സുപ്രീം കോടതി പരിസരത്ത് സ്‌ഫോടനം; ഒരു മരണം

ചാവേര്‍ ആക്രമണമെന്ന് അധികൃതര്‍. സുപ്രീം കോടതി കെട്ടിടം ഒഴിപ്പിച്ചു

റിയോ ഡി ജനീറോ: ബ്രസീലില്‍ സുപ്രീം കോടതി പരിസരത്ത് സ്‌ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണമാണ് സംഭവിച്ചതെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ സുപ്രീംകോടതി ഒഴിപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതി, പാര്‍ലമെന്റ് പ്രസിഡന്‍ഷ്യല്‍ പാലസ് എന്നിവ നിലനില്‍ക്കുന്ന രാജ്യ തലസ്ഥാനത്താണ് സ്‌ഫോടനമുണ്ടായത്. കോടതിയിലേക്ക് ഒരു യുവാവ് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചിരുന്നുവെന്നും ഇയാളെ പൊലീസ് തടഞ്ഞ് നിമിഷങ്ങള്‍ക്കകമാണ് സ്‌ഫോടനമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്.

കെട്ടിടത്തിന് പുറത്ത് നിന്നും മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തെ അപലപിക്കുന്നുവെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സോളിസിറ്റര്‍ ജനറല്‍ ജോര്‍ജ് മെസിയസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം കണ്ടെത്തേണ്ടതുണ്ടെന്നും രാജ്യത്തെ ക്രമസമാധാനം നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:

Kerala
ആത്മകഥാ വിവാദം; ഇ പി ജയരാജനോട് പാര്‍ട്ടി വിശദീകരണം തേടിയേക്കും

മുന്‍കരുതല്‍ നടപടിയെന്ന് കണക്കാക്കിയാണ് സുപ്രീം കോടതിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സംഭവം ആത്മഹത്യയായാണ് കണക്കാക്കുന്നതതെന്നും ഒരാള്‍ മാത്രമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടതെന്നും ബ്രസീലിയ ഡെപ്യൂട്ടി ഗവര്‍ണര്‍ സെലീന ലിയ പറഞ്ഞു.

Also Read:

National
ആംബുലൻസിലെ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം; തലനാരിഴയ്ക്ക് ഗര്‍ഭിണി രക്ഷപ്പെട്ടു, വീഡിയോ

സ്‌ഫോടനം നടക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു പ്രസിഡന്റ് ലുല ഡി സില്‍ല പ്രദേശത്തുനിന്നും മടങ്ങിയത്. ചൈനീസ് പ്രസിഡന്‌റ് ഷി ജിന്‍പിങ് ബ്രസീലില്‍ സന്ദര്‍ശനം നടത്താന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം.

Content Highlight: One dead following blasts at Brazil Supreme Court

To advertise here,contact us