ഭരണഘടന പൊളിച്ചെഴുതുമോ ട്രംപ്? ലക്ഷ്യം മൂന്നാം വട്ടവും പ്രസിഡന്റ് സ്ഥാനം?

'നിങ്ങൾ പറഞ്ഞാൽ ഇനിയും ഞാൻ മത്സരിക്കാൻ തയ്യാറാണ്' എന്നായിരുന്നു ട്രംപ് പറഞ്ഞത്

വാഷിംഗ്ടൺ: മൂന്നാം വട്ടവും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചേക്കുമെന്ന സൂചന നൽകി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്‌സിൽ, തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കൻ ജനപ്രതിനിധികളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

'നിങ്ങൾ പറഞ്ഞാൽ ഇനിയും ഞാൻ മത്സരിക്കാൻ തയ്യാറാണ്' എന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ ഇത് സാധ്യമാകില്ല എന്നതാണ് യുഎസ് നിയമവിദഗ്ധരുടെ അഭിപ്രായം. കാരണം, ഒരാൾക്ക് രണ്ട് വട്ടം മാത്രമേ പ്രസിഡന്റ് ആകാൻ സാധിക്കുകയുള്ളൂ എന്നും, മൂന്നാം വട്ടം മത്സരിക്കാൻ സാധിക്കില്ല എന്നതും യുഎസ് ഭരണഘടനയിൽ ഉണ്ട്.

Also Read:

International
ഇസ്രയേലിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം; ആളപായമില്ലെന്ന് സൈന്യം

ഇനി അഥവാ ട്രംപിന് മത്സരിക്കണമെങ്കിൽ ഈ നിയമം ഭേദഗതി ചെയ്യേണ്ടിവരും. എന്നാൽ എല്ലാ നിയമനിർമാണ സഭകളെയും കടന്ന് അങ്ങനെ ഒരു നീക്കം ട്രംപിന് സാധിക്കില്ല എന്നതാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 1951ൽ, റിപ്പബ്ലിക്കൻസും ഡെമോക്രറ്റുകളും കൂടിചേർന്ന് ആലോചിച്ചാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നത്. പ്രസിഡന്റുമാർ മൂന്നും നാലും പ്രാവശ്യം മത്സരിക്കാൻ തീരുമാനിച്ചത് മൂലമായിരുന്നു അന്ന് അത്തരത്തിലൊരു നീക്കം ഉണ്ടായത്.

Also Read:

International
ബ്രസീലില്‍ സുപ്രീം കോടതി പരിസരത്ത് സ്‌ഫോടനം; ഒരു മരണം

അതേസമയം, നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തി. പ്രസിഡൻ്റ് ജോ ബൈഡനെ കാണാനാണ് ട്രംപ് ബുധനാഴ്ച ഓവൽ ഓഫീസിലെത്തിയത്. നേരത്തെ സുഗമമായ അധികാര കൈമാറ്റം ബൈഡൻ ഉറപ്പ് നൽകിയിരുന്നു. 2020ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യമായാണ് ട്രംപ് വൈറ്റ് ഹൗസിലെത്തുന്നത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ അധികാരകൈമാറ്റത്തിനുള്ള നടപടികളും വൈറ്റ് ഹൗസിൽ സജീവമായിത്തുടങ്ങിയിട്ടുണ്ട്. നിലവിലെ പ്രസിഡന്റ് ബൈഡനും, വൈസ് പ്രസിഡന്റും ഡെമോക്രറ്റിക്ക് സ്ഥാനാർഥിയുമായിരുന്ന കമല ഹാരിസും ട്രംപിനെ വിളിച്ച് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അധികാരം കൈമാറുന്നതിന് മുൻപായി ബൈഡൻ ട്രംപിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച.

Content Highlights: Trump eyes a thrid term which may result in a constitutional amendment

To advertise here,contact us