'ഭക്ഷണം കൊണ്ടുവന്ന വാഹനവും വെറുതെ വിട്ടില്ല'; ഗാസയിലേക്ക് പ്രവേശിച്ച 109 ട്രക്കുകൾ കൊള്ളയടിച്ചു

തെക്കന്‍ മധ്യ ഗാസയിലേക്ക് സഹായമെത്തിക്കുമ്പോഴുള്ള വെല്ലുവിളികള്‍ ഈ സംഭവം ചൂണ്ടിക്കാട്ടുന്നു

ഗാസ: ഗാസയിലേക്ക് ഭക്ഷണവുമായി വന്ന 109 ട്രക്കുകൾ കൊള്ളയടിച്ചതായി യുഎന്‍ആര്‍ഡബ്ല്യുഎ (യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ പലസ്തീന്‍ റെഫ്യൂജീസ്). കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതിന് ശേഷമുള്ള ഏറ്റവും മോശം സംഭവമാണ് ഇതെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ സീനിയര്‍ എമര്‍ജന്‍സി ഓഫീസര്‍ ലൂയിസ് വാട്ടറിഡ്ജ് പറഞ്ഞു.

തെക്കന്‍ മധ്യ ഗാസയിലേക്ക് സഹായമെത്തിക്കുമ്പോഴുള്ള വെല്ലുവിളികള്‍ ഈ സംഭവം ചൂണ്ടിക്കാട്ടുന്നുവെന്ന് വാട്ടറിഡ്ജ് കൂട്ടിച്ചേര്‍ത്തു. യുഎന്‍ആര്‍ഡബ്ല്യുവും വേള്‍ഡ് ഫുഡ് പ്രോഗ്രാമും ചേര്‍ന്ന് നല്‍കുന്ന ഭക്ഷണവും വഹിച്ചുള്ള വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കരേ അബു സലേമില്‍ വാഹനം പ്രവേശിക്കുമ്പോള്‍ ഇസ്രയേല്‍ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം ആരാണ് കൊള്ളയടിച്ചതെന്ന് യുഎന്‍ആര്‍ഡബ്ല്യു വ്യക്തമാക്കുന്നില്ല.

തീരദേശ എന്‍ക്ലേവിലേക്ക് ആവശ്യത്തിനുള്ള സഹായമെത്തുന്നുണ്ടെന്ന് തങ്ങള്‍ ഉറപ്പു വരുത്തുന്നുണ്ടെന്നും മാനുഷിക സഹായമെത്തുന്നതിനെ തടയുന്നില്ലെന്നും ഇസ്രയേല്‍ വാദിച്ചു. എന്നാല്‍ ഗാസയിലേക്കുള്ള സഹായങ്ങള്‍ കുറയുകയാണെന്ന് യുഎന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ജബലിയ, ബെയ്ത് ഹനൂന്‍, ബെയ്ത് ലഹിയ എന്നിവിടങ്ങളിലേയ്ക്ക് ഒരു മാസത്തിലേറെയായി ഭക്ഷണം കൊണ്ടുപോകാന്‍ അനുവാദമില്ല. ഇസ്രയേല്‍ നടത്തിയ കരയാക്രമണത്തില്‍ മറ്റ് ഗാസ മുനമ്പില്‍ നിന്ന് തെക്കൻ മധ്യ ഗാസ ഒറ്റപ്പെട്ടുവെന്നും യുഎന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Also Read:

International
ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയ് പിടിയില്‍; റിപ്പോര്‍ട്ട്

നിലവില്‍ 75,000ത്തിനും 95,000ത്തിനുമിടയില്‍ ആളുകള്‍ തെക്കന്‍ ഗാസയിലുണ്ടെന്നാണ് കണക്കുകള്‍. ഈ പ്രദേശങ്ങളിൽ ഇസ്രയേൽ ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. കഴിഞ്ഞ വര്‍ഷം സംഘര്‍ഷം ആരംഭിച്ചത് മുതല്‍ 43,922 പേരാണ് പലസ്തീനില്‍ കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ 1,139 പേരും കൊല്ലപ്പെട്ടു.

Content Highlights: Large food convoy violently looted in Gaza

To advertise here,contact us