മസ്‌കിന്റെ സ്റ്റാർഷിപ്പ് പരീക്ഷണം വിജയം; പക്ഷേ ശാസ്ത്രജ്ഞര്‍ കാത്തിരുന്ന ദൃശ്യം ലഭിച്ചില്ല, കാരണമിത്

അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പമാണ് മസ്‌ക് ഇത്തവണ സ്‌പേസ് എക്‌സിന്റെ വിക്ഷേപണത്തില്‍ പങ്കെടുത്തത്

വാഷിങ്ടണ്‍: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാമത് പരീക്ഷണവും വിജയം. അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പമാണ് മസ്‌ക് ഇത്തവണ സ്‌പേസ് എക്‌സിന്റെ വിക്ഷേപണത്തില്‍ പങ്കെടുത്തത്. സ്റ്റാര്‍ഷിപ്പ് വിക്ഷേപണ സമയത്തെ ട്രംപിന്റെ സാന്നിധ്യം ഇരുവരും തമ്മിലുള്ള അടുത്ത ബന്ധമാണ് സൂചിപ്പിക്കുന്നത്.

Liftoff of Starship! pic.twitter.com/rSLQ2DDy63

ബൊക ചികയിലെ സ്‌പേസ് എക്‌സ് പരീക്ഷണ കേന്ദ്രത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്. ഇത്തവണ ചോപ്സ്റ്റിക് സാങ്കേതിക വിദ്യ പരീക്ഷിക്കാതെ നേരിട്ട് കടലിലേക്കിറക്കുന്ന രീതിയിലായിരുന്നു പരീക്ഷണം. ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ്. ഏകദേശം 400 അടി വലുപ്പം സ്റ്റാര്‍ഷിപ്പിനുണ്ട്. ചരക്കുകള്‍ നീക്കുന്നതിനും ബഹിരാകാശ യാത്രികര്‍ക്കും പുനരുപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് സ്റ്റാര്‍ഷിപ്പ് നിര്‍മിച്ചത്.

കഴിഞ്ഞ മാസം നടന്ന അഞ്ചാം പരീക്ഷണത്തില്‍ സ്‌പേസ് എക്‌സ് വിജയിപ്പിച്ച മെക്കാസില്ല (കൂറ്റന്‍ യന്ത്രക്കൈ)യിലേക്ക് ബൂസ്റ്റര്‍ ഘട്ടത്തെ തിരിച്ചിറക്കുന്ന വിസ്മയം ഇത്തവണയുമുണ്ടാകുമെന്നായിരുന്നു വിക്ഷേപണത്തിന് മുമ്പ് സ്‌പേസ് എക്‌സ് അറിയിച്ചത്. എന്നാല്‍ ഇത്തവണ ഇതിന് പകരം ബൂസ്റ്ററിനെ ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലേക്ക് നിയന്ത്രിത ലാന്‍ഡിങ് നടത്തുകയായിരുന്നു. ലോഞ്ചിന് നാല് മിനുറ്റുകള്‍ക്ക് ശേഷമാണ് റോക്കറ്റ് ക്യാച്ച് സ്‌പേസ് എക്‌സ് ഒഴിവാക്കിയത്. സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് കടലില്‍ ലോഞ്ച് ചെയ്തതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Elon Musk launches SpaceX Starship rocket

To advertise here,contact us