ഗാസയിലെ യുദ്ധക്കുറ്റം; നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ്

മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെതിരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു

ആസ്റ്റര്‍ഡാം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഗാസയിലെ യുദ്ധക്കുറ്റത്തിനാണ് നടപടി. മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെതിരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

2023 ഒക്ടോബര്‍ എട്ടിനും 2024 മെയ് 20നുമിടയില്‍ ഗാസയില്‍ വലിയ അതിക്രമത്തിനാണ് നെതന്യാഹു നേതൃത്വം നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്താണ് നെതന്യാഹുവിനും ഗാലന്റിനുമെതിരായ നടപടിയെന്ന് കോടതി പ്രസ്താവനയില്‍ അറിയിച്ചു. ഗാസയിലെ സാധാരണക്കാരായ ജനങ്ങളുടെ നിലനില്‍പ്പിന് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന് അടക്കമുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇസ്രയേല്‍ തടസം നിന്നു. അങ്ങനെ വിശ്വസിക്കാന്‍ ന്യായങ്ങളുണ്ടെന്നും കോടതി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Also Read:

Kozhikode
ട്രെയിന്‍ തട്ടി മകളുടെ പേരിനോട് സാമ്യമുള്ള യുവതി മരിച്ചു; റിട്ട. അധ്യാപകന്‍ കുഴഞ്ഞു വീണ് മരിച്ചു

കോടതിയുടെ അധികാരപരിധി സംബന്ധിച്ച ഇസ്രയേലി വാദങ്ങളെല്ലാം കോടതി എതിര്‍ത്തു. കോടതിയുടെ അധികാര പരിധിയില്‍ പലസ്തീന്‍ വരുന്നതാണെന്നും അതിനാല്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയാണെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ ഭാഗമായ 120ലധികം രാജ്യങ്ങളില്‍ എവിടെയെങ്കിലും നെതന്യാഹുവും യോഗ് ഗാലന്റും പ്രവേശിച്ചാല്‍ അറസ്റ്റ് നടപടിയുണ്ടാകും.

Content Highlights- ICC issues arrest warrant for israeli prime minister netanyahu

To advertise here,contact us